സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഛത്രപതി ശിവാജി മഹാരാജ്’ സെക്കന്റ് ലുക്ക് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന ആളാണ് ഋഷഭ് ഷെട്ടി . കാന്തരയ്ക്ക് ശേഷം ഋഷഭ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് പ്രഖ്യാപനം മുതൽ തന്നെ ആരാധകരിൽ ഉണർത്തിയിരിക്കുന്ന ആവേശം വളരെ വലുതാണ്.

ഇപ്പോഴിതാ ഛത്രപതി ശിവാജി മഹാരാജിന്റെ 395-ാം ജന്മ വാർഷികദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.ഭീമാകാരമായ ദേവി വി​ഗ്രഹത്തിന് മുന്നിൽ കൈയിൽ വാളുമായി നിൽക്കുന്ന ഋഷഭിനെയാണ് സെക്കന്റ് ലുക്ക് പോസ്റ്ററിൽ കാണാനാവുക. സംവിധായകനായ സന്ദീപ് സിങ് തന്നെയാണ് രണ്ടാമത്തെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ചിത്രം അദ്ദേഹത്തിന്റെ അജയ്യമായ ആത്മാവിനുള്ള ഞങ്ങളുടെ ഹൃദയംഗമമായ ആദരാഞ്ജലിയാണ് എന്നാണ് സംവിധായകൻ സന്ദീപ് സിംഗ് കുറിച്ചിരിക്കുന്നത്. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം ചിത്രത്തില്‍ ഛത്രപതി ശിവാജിയായി എത്തുന്നതിനെക്കുറിച്ച് ഋഷഭ് ഷെട്ടി പ്രസ്താവനയിലൂടെ മുൻപ് പ്രതികരിച്ചിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement