തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ചയിൽ നിർണായക ഇടപെടലിന് മുസ്ലിം ലീഗ് തയ്യാറെടുക്കുന്നു. വി.ഡി. സതീശന് അനുകൂലമായ പൊതുവികാരമാണ് സംസ്ഥാനത്തുള്ളതെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിനാണ് ജനങ്ങൾ പിന്തുണ നൽകിയതെന്നും മുഖ്യമന്ത്രി തിരഞ്ഞെടുക്കുമ്പോൾ അത് പരിഗണിക്കണമെന്നും ലീഗ് ആവശ്യപ്പെടും. വോട്ടർമാരുടെ താത്പര്യം കൂടി കണക്കിലെടുത്ത് തീരുമാനം എടുക്കണമെന്ന നിലപാടിലാണ് ലീഗ് നേതാക്കൾ. കൂടിക്കാഴ്ചയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എന്നിവർ പങ്കെടുക്കും.




