കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പയ്യോളി സ്വദേശിയായ നിഹാന്‍ നസീറി (17) ആണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സൈക്കിളുമായി ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് നിഹാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ടിരുന്നു. കൊയിലാണ്ടിയിലെ ട്യൂഷന്‍ സെന്ററിലാണ് ഇയാള്‍ പഠിച്ചിരുന്നത്. എന്നാൽ അവിടെ എത്താത്തതായാണ് പിന്നീട് വ്യക്തമാകുന്നത്.
നിഹാന്‍ സൈക്കിള്‍ പയ്യോളി നഗരസഭ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്ത ശേഷം കൊയിലാണ്ടിയിലേക്ക് പോകുന്ന ബസില്‍ കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്. വൈകിയും വീട്ടിലേക്ക് മടങ്ങിയെത്താതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. പച്ച നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്സുമാണ് കാണാതായ സമയത്ത് നിഹാന്‍ ധരിച്ചിരുന്നത്. വിദ്യാര്‍ത്ഥിയെക്കുറിച്ച് വിവരമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
ഫോണ്‍: 9496442713, 9846331533
പോലീസ്: 0496 2602034






