സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്; അപകടമൊഴിവായത് തലനാരിഴക്ക്

കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടെത്തി. റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്‌തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വർഷം കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പ് ദണ്ഡ് കയറ്റിവെച്ച സംഭവം ഉണ്ടായിരുന്നു. ആക്രി സാധനങ്ങൾ പെറുക്കുന്ന സ്ത്രീയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ അട്ടിമറിയിലെന്നു പൊലീസ് കണ്ടെത്തി. കരിങ്കല്ല് ചീളുകൾ നിരത്തി വെച്ച സംഭവങ്ങളും ഉണ്ടായിരുന്നുവെങ്കിലും, കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ചുള്ള ശ്രമം ഇതാദ്യമായാണെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം

Read More »

എൻജിൻ തകരാറായതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി

Read More »
Advertisement