പാലക്കാട്: അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ആത്മഹത്യ ചെയ്തതായി പരാതിയുമായി കുടുംബം. പുലിയറ സ്വദേശി പി.കെ ഗോപാലകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. കീടനാശിനി കുടിച്ച് മരിച്ച നിലയിലാണ്
അട്ടപ്പാടിയിലുള്ള സഹോദരനോട് ആത്മഹത്യ ചെയ്യുന്നതിനായി വിഷം കഴിച്ചുവെന്ന് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു.
കാലിലെ അസുഖത്തിന് ചികിത്സക്ക് പണം കണ്ടെത്താന്‍ കഴിയാത്തതും ബാങ്കിലെ ലോണ്‍ ജപ്തി നടപടിയായതിനാല്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഗോപാലകൃഷ്ണനെന്നാണ് സഹോദരന്‍ പ്രഭാകരന്‍ പറയുന്നത്.
എന്നാല്‍ മൂപ്പില്‍ നായരുടെ സര്‍വേ നമ്പറിലുള്ള ഭൂമികള്‍ ആധാരം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്ന സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ടതാണ് ഗോപാലകൃഷ്ണന്റെ ഭൂമി. നാല് മാസം മുന്‍പ് സമാനമായ ഒരു സംഭവം നടന്നിരുന്നു.










