Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യത്ത് ഉഷ്ണതരംഗവും സൂര്യാഘാതവും; 21 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി: രാജ്യം ചുട്ടുപൊള്ളുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനും മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് കേരളം ഉള്‍പ്പെടെയുള്ള 21 സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കും ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്.

ഉഷ്ണതരംഗത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, തൊഴിലാളികള്‍, ഭവനരഹിതര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. വയോധികര്‍, കുട്ടികള്‍, നവജാതശിശുക്കള്‍ എന്നിവര്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക മുന്‍കരുതല്‍ വേണം.

ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കുമാണ് മനുഷ്യാവകാശ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix