എസ്പ്രെസ്സോ, ക്യാപ്പുചിനോ, ലാറ്റെ, അമേരിക്കനോ, മോച്ച, ബുള്ളറ്റ് കോഫി, ഡാൽഗോണ കോഫി, അഫ്ഫോഗട്ടോ എന്നിങ്ങനെ പല വെറൈറ്റികളിൽ, ഫ്‌ളേവറുകളിൽ ഇന്ന് കാപ്പി ലഭ്യമാണ്. അതിൽ ഒരു വെറൈറ്റി കോഫിയാണ് ബുള്ളറ്റ് കോഫി. ഇത് എനർജി നൽകുന്ന ഒരു പ്രത്യേക കോഫിയാണ്. സാധാരണ കോഫിയിലേക്ക് വെണ്ണയും ഓയിലും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.
ചേരുവകൾ
കോഫി – 1 കപ്പ് (ചൂടായത്)
വെണ്ണ (unsalted butter) – 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ചൂട് കോഫി തയാറാക്കുക. അതിലേക്ക് വെണ്ണയും വെളിച്ചെണ്ണയും ചേർക്കുക. ഇത് മിക്സിയിൽ 20–30 സെക്കന്റ് അടിക്കുക. ഇത് ഫോമി ആയാൽ ബുള്ളറ്റ് കോഫീ റെഡി. ഈ കോഫി ശരീരത്തിന് ഇൻസ്റ്റന്റ് എനർജി നൽകും, വിശപ്പ് കുറയ്ക്കും അതുകൊണ്ട് തന്നെ ഡയറ്റിൽ ഉൾപ്പെടുത്താൻ ബെസ്റ്റാണ്. കൂടാതെ ഉണർവ് തരുന്നതിലൂടെ ബ്രെയിൻ ഫോക്കസ് മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ ഇത് ദിവസവും അധികമായി കുടിക്കുന്നത് ഒഴിവാക്കണം.






