ഗുരുഗ്രാം: ഹരിയാനയില്‍ ഫോണില്‍ സംസാരിച്ചതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗുരുഗ്രാമിലെ ബന്‍സ് അലിയാര്‍ ഗ്രാമത്തിലാണ് സംഭവം. നരേന്ദ്രസിംഗ് എന്ന മുപ്പത്തിയേഴുകാരനാണ് കാജൽ ദേവി എന്ന യുവതിയെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. അര്‍ധരാത്രി ഫോണില്‍ സംസാരിച്ചത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. നരേന്ദ്രസിംഗ് തന്റെ ഭാര്യ മറ്റൊരു പുരുഷനുമായി സംസാരിക്കുന്നുവെന്ന് സംശയിച്ചുവെന്നും പൊലീസ് അറിയിച്ചു.
നരേന്ദ്രസിംഗും കാജല്‍ ദേവിയും അവരുടെ നാല് മക്കളോടൊപ്പം ബന്‍സ് അലിയാർ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇരുവരും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. സംഭവ സമയത്ത് മക്കൾ ടെറസിൽ ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ഷാൾ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തുകയും, കാജലിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്.






