Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

500 രൂപയ്ക്ക് ബെറ്റ് വെച്ച് ആഭ്യന്തര മന്ത്രി; കേസെടുക്കാന്‍ പൊലീസിനോട് കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: കബഡി മത്സരത്തിനിടെ 500 രൂപയുടെ ബെറ്റ് വച്ച കര്‍ണാടക ആഭ്യന്തരമന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മന്ത്രി ജി പരമേശ്വരയാണ് ബെറ്റ് വെച്ച് കുടുങ്ങിയത്. ബംഗളൂരു 42-ാം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. തുമകൂരുവില്‍ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കബഡി ടൂര്‍ണമെന്റിനിടെയാണ് സംഭവം.

ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ ശുഭ കല്യാണുമായിട്ടാണ് മന്ത്രി 500 രൂപയുടെ പന്തയം വെച്ചത്. വിജയ്പുര ടീം വിജയിക്കുമെന്നായിരുന്നു പരമേശ്വരയുടെ പ്രവചനം. എന്നാല്‍ ഫൈനലില്‍ ദക്ഷിണ കന്നഡ ടീമാണ് വിജയിച്ചത്. പിന്നീട് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുന്നതിനിടെ മന്ത്രി തന്നെയാണ് പന്തയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

മന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ പരസ്യമായി പന്തയം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എച്ച് ആര്‍ നാഗഭൂഷണ്‍ എന്നയാള്‍ കോടതിയെ സമീപിച്ചു. പിന്നാലെയാണ് മന്ത്രിക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

Recent News

Advertisement
WhiteswanTV Footer