Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് ത്രീ-വീലറുകള്‍ അവതരിപ്പിക്കാനായി ഹ്യുണ്ടായ് – TVS സഹകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നൂതനമായ ഇലക്ട്രിക് ത്രീ-വീലറുകള്‍ വികസിപ്പിക്കാനും വാണിജ്യടിസ്ഥാനത്തില്‍ പുറത്തിറക്കാനുമായി ഹ്യുണ്ടായ് മോട്ടര്‍ കമ്പനിയും ടിവിഎസ് മോട്ടര്‍ കമ്പനിയും സംയുക്ത കരാറില്‍ ഏര്‍പ്പെട്ടു. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിച്ച ഇ3ഡബ്ല്യു കോണ്‍സെപ്റ്റിന്‍റെ വിജയത്തെ തുടര്‍ന്നാണ് ഈ സഹകരണം.

വാഹനത്തിന്‍റെ ഡിസൈനിനും ആധുനിക മൊബിലിറ്റി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും ഹ്യുണ്ടായ് നേതൃത്വം നല്‍കും. ടിവിഎസ് തങ്ങളുടെ അത്യാധുനിക ഇലക്ട്രിക് പ്ലാറ്റ്ഫോമും പ്രാദേശിക വിപണിയിലെ അറിവും ഉപയോഗിച്ച് വാഹന വികസനത്തില്‍ പങ്കാളികളാകും.

മഴക്കാലത്തെ റോഡുകള്‍ക്ക് അനുയോജ്യമായ അഡാപ്റ്റീവ് ഗ്രൗണ്ട് ക്ലിയറന്‍സ്, ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കായുള്ള തെര്‍മല്‍ മാനേജ്മെന്‍റ്, സുരക്ഷിതമായ യാത്രയ്ക്കായുള്ള നൂതന സംവിധാനങ്ങള്‍ എന്നിവ വാഹനത്തിലുണ്ടാകും.

യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള ഫ്ളെക്സിബിള്‍ ഇന്‍റീരിയര്‍ കോണ്‍ഫിഗറേഷന്‍ വാഹനത്തിന്‍റെ പ്രത്യേകതയാണ്.

വാഹനത്തിന്‍റെ പ്രധാന ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഇത് രാജ്യത്ത് ഓട്ടോമോട്ടീവ് സപ്ലൈ ചെയിന്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വാഹനത്തിന്‍റെ വില കുറയ്ക്കാനും സഹായിക്കും.

പ്രധാന വിപണിയെന്ന നിലയില്‍ ഇന്ത്യയിലെ ഗതാഗത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ മാര്‍ഗ്ഗങ്ങള്‍ ഹ്യുണ്ടായ് മോട്ടര്‍ കമ്പനി ദീര്‍ഘകാലമായി ആലോചിച്ചുവരികയാണ്. ടിവിഎസ് മോട്ടറുമായുള്ള സഹകരണം ഇതിനായുള്ള തന്ത്രപരമായ തീരുമാനമാണ്. സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ഈ ഇലക്ട്രിക് ത്രീ-വീലര്‍ രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് ഹ്യുണ്ടായ് മോട്ടര്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് പ്ലാനിംഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ജൂങ്സണ്‍ കോ പറഞ്ഞു.

സുസ്ഥിരവും സുഗമവുമായ യാത്രാ സൗകര്യങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് മോട്ടര്‍ കമ്പനിയുമായുള്ള സഹകരണം ഇലക്ട്രിക് ത്രിവീലര്‍ വികസിപ്പിക്കാനുള്ള പൊതുവായ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക മുന്നേറ്റമാണ്. തങ്ങളുടെ ഇലക്ട്രിക് ത്രീ-വീലര്‍ പ്ലാറ്റ്ഫോം, എഞ്ചിനീയറിംഗ് വൈദഗ്ധ്യം, ഉപഭോക്താക്കളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ എന്നിവ ഒന്നിക്കുമ്പോള്‍ ഇന്ത്യയ്ക്കും മറ്റ് വിപണികള്‍ക്കുമായി പ്രത്യേകമായി നിര്‍മ്മിച്ച വാഹനങ്ങള്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും. സാങ്കേതികവിദ്യ, ഗുണമേന്മ, മികച്ച ഉപഭോക്തൃ അനുഭവം, വിശ്വാസ്യത എന്നിവയില്‍ പുതിയ മാതൃകകള്‍ കൊണ്ടുവരുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യമെന്ന് ടിവിഎസ് മോട്ടര്‍ കമ്പനി ഗ്രൂപ്പ് സ്ട്രാറ്റജി പ്രസിഡന്‍റ് ശരദ് മിശ്ര പറഞ്ഞു.

ഇരു കമ്പനികളും ചേര്‍ന്ന് തങ്ങളുടെ ആദ്യ വാഹനം ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലര്‍ വിപണിയായ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടിവിഎസ് മോട്ടറിനായിരിക്കും വാഹനത്തിന്‍റെ പ്രാദേശിക വിപണന ചുമതല.

Recent News

Advertisement
WhiteswanTV Footer