Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊടും ചൂടാണ്; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കുക…

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ ഉയര്‍ന്ന വേനല്‍ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുന്ന പൊതുപ്രവര്‍ത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കൂടുതല്‍ സമയം ശരീരത്തില്‍ നേരിട്ട് ചൂടേല്‍ക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ആയതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എപ്പോഴും കൈയ്യില്‍ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

പകല്‍ 11 മുതല്‍ 3 വരെ നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കുട, തൊപ്പി എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. പാദരക്ഷകള്‍ ധരിക്കുക.

വലിയ പൊതുയോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍, റോഡ്‌ഷോകള്‍, സ്ഥാനാര്‍ഥി പര്യടനങ്ങള്‍ എന്നിവ പരമാവധി വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതം.

പകല്‍ സമയത്തെ പൊതുയോഗങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും, ആവശ്യമായ തണല്‍, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സംഘാടകര്‍ ശ്രദ്ധിക്കണം.

വലിയ ജനക്കൂട്ടം ഉണ്ടാകുകയും കൂടുതല്‍ സമയം നീണ്ടുപോകുകയും ചെയ്യുന്ന പൊതുയോഗങ്ങളില്‍ ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള പ്രഥമ ശുശ്രൂഷ സൗകര്യങ്ങളും ആംബുലന്‍സും ഒരുക്കേണ്ടതാണ്.

പൊതുപരിപാടികളില്‍ തിക്കും തിരക്കും മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.

സ്ഥാനാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സുരക്ഷാ ചുമതലകളിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയ കൂടുതല്‍ സമയം ചൂടില്‍ നില്‍ക്കേണ്ടി വരുന്നവര്‍ നിര്‍ബന്ധമായും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

നിര്‍ജലീകരണത്തിനു കാരണമാകുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയം പരമാവധി ഒഴിവാക്കുക.

ഒആര്‍എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം, മോര് എന്നിവ ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ സഹായിക്കും.

കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

Tags :

Recent News

Advertisement
WhiteswanTV Footer