Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആശമാരുടെ ഓണറേറിയം 2,000 രൂപ വർധിപ്പിച്ചു; പ്രഖ്യാപനവുമായി കർണാടക സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ആശാ വർക്കർമാരുടെ ഓണറേറിയം 2,000 രൂപ വർധിപ്പിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് വർധന പ്രഖ്യാപിച്ചത്. 2027 ജനുവരി ഒന്ന് മുതൽ പുതിയ ആനുകൂല്യം ലഭ്യമാകും.

ആശാ വർക്കർ യൂണിയൻ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 40,000ത്തിലധികം ആശാ വർക്കർമാർക്ക് പ്രതിമാസം 10,000 രൂപ ഗ്യാരണ്ടീഡ് വേതനവും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2,000 രൂപ വരെ അധിക ആനുകൂല്യവും ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

തൊഴിലാളികളാണ് സംസ്ഥാനത്തിന്റെ സമ്പത്തെന്നും ഗ്രാമ-നഗര വ്യത്യാസമില്ലാതെ ആശാ വർക്കർമാർ നൽകുന്ന സേവനം പൊതുജനാരോഗ്യത്തിന് വലിയ കരുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ആശാ വർക്കർമാരോട് പൊലീസ് ബഹുമാനത്തോടെ പെരുമാറണമെന്നും അദ്ദേഹം നിർദേശിച്ചു.

എന്നാൽ, സർക്കാർ തീരുമാനം രേഖാമൂലം ഉറപ്പുനൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂണിയൻ നേതാക്കളുടെ നിലപാട്. അതുവരെ പ്രതിഷേധം തുടരുമെന്നും അവർ അറിയിച്ചു. പ്രതിമാസം 15,000 രൂപ സ്ഥിരവേതനം, മെച്ചപ്പെട്ട വിരമിക്കൽ ആനുകൂല്യങ്ങൾ, കുടിശ്ശിക ഇൻസെന്റീവുകളുടെ വിതരണം, ഡിജിറ്റൽ റിപ്പോർട്ടിങ് ആപ്പുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവയാണ് ആശാ വർക്കർമാരുടെ പ്രധാന ആവശ്യങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix