Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടുപകരണങ്ങൾ അടിച്ചുതകർത്ത ശേഷം തീവച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാട്ടാക്കടയിൽ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടുപകരണങ്ങൾ അടിച്ചുതകർത്ത ശേഷം തീവച്ചു. കാട്ടാക്കട സ്വദേശി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആക്രമണം നടന്നത്. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. വീടിനുള്ളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് സമീപത്തെ തോട്ടിലിട്ടു. തുടർന്ന് ജനലുകളും ബാത്ത്റൂമും അടിച്ചുതകർത്ത സംഘം വീടിന് തീയിടുകയായിരുന്നു.

ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ സഹോദരീപുത്രൻ അഖിലിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix