ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ നടൻ വിജയ്‌യെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ജനനായകനായി വിജയ് തമിഴ്‌നാടിനെ നയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്ന് ഖുശ്ബു പറഞ്ഞത്. ഖുശ്ബുവിനെ കൂടാതെ സിനിമാലോകത്തെ ഒട്ടേറെ സെലിബ്രിറ്റികളാണ് വിജയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സിയും തമിഴ്‌നാട് നിയസമഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എഐഎഡിഎംകെയ്ക്കായി മധുര സെൻട്രലിൽ നിന്ന് മത്സരിച്ച സുന്ദർ പരാജയപ്പെട്ടിരുന്നു.






