Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇറ്റാലിയൻ പ്രധാനമന്ത്രി ‘മെലഡി’ മിഠായി സമ്മാനിച്ച് മോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റോം: ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയ്ക്ക് ‘മെലഡി’ എന്ന മിഠായിയുടെ പാക്കറ്റ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മാനം നൽകിയതിന് നന്ദി അറിയിക്കുന്ന കുറിപ്പോടെയാണ് മിഠായി പാക്കറ്റുമായി ഇരുനേതാക്കളും ചിരിച്ചുനിൽക്കുന്ന വീഡിയോ ജോർജിയ മെലോണി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്.

വീഡിയോയിൽ “പ്രധാനമന്ത്രി മോദി നമുക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. വളരെ നല്ല മിഠായി” എന്ന് ജോർജിയ മെലോണി പറയുന്നതും, അതിന് മറുപടിയായി “മെലഡി” എന്ന് നരേന്ദ്ര മോദി പറയുന്നതും കാണാം. തുടർന്ന് ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മോദിയും മെലോണിയും തമ്മിലുള്ള സൗഹൃദത്തെ സൂചിപ്പിക്കാൻ ‘മെലഡി’ എന്ന ഹാഷ്‌ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മോദിയുടെ അഞ്ചു രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിന്റെ അവസാന ഘട്ടമായാണ് ഇറ്റലി സന്ദർശനം നടന്നത്. റോമിലെത്തിയ മോദിയോടൊപ്പമുള്ള വിവിധ ചിത്രങ്ങളും ജോർജിയ മെലോണി നേരത്തെ പങ്കുവെച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer