ടെല്‍ അവീവ്: ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം പുറത്ത് വിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. ഒരു കമാന്‍ഡ് സെന്ററില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫോണില്‍ സംസാരിക്കുന്ന നെതന്യാഹുവിന്റെ ചിത്രമാണ് എക്സില്‍ പങ്കുവച്ചത്.
ഇറാനിയന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിടുന്ന പ്രധാനമന്ത്രി എന്നാണ് ചിത്രത്തിന് നല്‍കിയിരുന്ന അടിക്കുറിപ്പ്. എന്നാല്‍ ഈ ചിത്രവും പുതിയതല്ലെന്നാണ് എഐ ടൂളായ ഗ്രോക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി നാലിന് ഹാരെറ്റ്സ് എന്ന പത്രം ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് നല്‍കിയ അതേ ചിത്രമാണിതെന്നും ഗ്രോക്ക് വ്യക്തമാക്കുന്നു






