Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല; യാത്ര സർക്കാർ ചെലവിലല്ലെന്ന് മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ. ജെ. ജനീഷ്. പ്രതിപക്ഷം നടത്തിയ യാത്രകളിൽനിന്ന് വ്യത്യസ്തമായാണ് തങ്ങൾ വിദേശയാത്ര നടത്തിയതെന്നും യാത്രകളെല്ലാം വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ഇത് ഏത് കാലമാണെന്നും മന്ത്രി ചോദിച്ചു.

തനിക്ക് 37 വയസാണ്. ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ ചെലവിലല്ല തന്റെ യാത്രയെന്നും ഒ. ജെ. ജനീഷ് വ്യക്തമാക്കി.

മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. കായിക വകുപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനും ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഡിയങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ കായിക വകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും താൽപര്യമുണ്ടായിരുന്നോയെന്നും അന്വേഷിക്കും. മെസ്സിയുടെ പേരിൽ കോടികളും ലക്ഷങ്ങളും അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.

റിപ്പോർട്ടർ ടി.വി. കേസിൽ പ്രതിയാകുന്ന സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. ന്യൂസ് റൂമിൽ അർഹരായവരെ ഇരുത്തണമെന്നും അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നും ഒ. ജെ. ജനീഷ് പ്രതികരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix