Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

PNG ഉള്ളവര്‍ക്ക് ഇനി LPG ഇല്ല, ബുക്ക് ചെയ്യാന്‍ OTP നിര്‍ബന്ധം; ഇന്ന് മുതല്‍ മാറ്റങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യത്തെ എല്‍പിജി വിതരണത്തില്‍ വലിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന് പിന്നാലെ ഉടലെടുത്ത പ്രതിസന്ധി മറികടക്കുക എന്നതാണ് ലക്ഷ്യം. പൈപ്പ് ലൈന്‍ വഴി പ്രകൃതി വാതകം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ ഗാര്‍ഹിക എല്‍പിജി കണക്ഷന്‍ ഉപേക്ഷിക്കണം എന്നതാണ് ഇതില്‍ പ്രധാനം. എല്‍പിജി റീഫില്ലുകള്‍ക്കോ പുതിയ കണക്ഷനുകള്‍ക്കോ പിഎന്‍ജി ഉപഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല.

പൈപ്പ്ലൈന്‍ വഴിയുള്ള പ്രകൃതിവാതക വിതരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതുകൂടെയാണിതിന്റെ ലക്ഷ്യം. ഇരട്ട ഉടമസ്ഥരായ 43,000 കുടുംബങ്ങള്‍ ഇതിനകം സിലിണ്ടറുകള്‍ തിരികെ നല്‍കിക്കഴിഞ്ഞു.

പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ കെവൈസി നിര്‍ബന്ധമാണ്.

ഇനി മുതല്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കാന്‍ ഒടിപി (വണ്‍ ടൈം പാസ്വേഡ്) നിര്‍ബന്ധമാകും. സിലിണ്ടര്‍ ഡെലിവറി സമയത്ത് ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി അയയ്ക്കും. സ്ഥിരീകരിച്ചാല്‍ മാത്രമേ സിലിണ്ടര്‍ കൈമാറുകയുള്ളു.

ഗ്യാസ് സിലിണ്ടര്‍ വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള ഇടവേളയും കൂട്ടിയിട്ടുണ്ട്. നഗരങ്ങളില്‍ 21 മുതല്‍ 25 ദിവസത്തിനുള്ളിലും ഗ്രാമങ്ങളില്‍ 45 ദിവസത്തിനുള്ളിലുമാണ് അടുത്ത ബുക്കിങ് സാധ്യമാവുക. കൂടാതെ കെവൈസിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Recent News

Advertisement
WhiteswanTV Footer