പത്തനംതിട്ട: പത്തനംതിട്ട ജില്ലയ്ക്ക് ഒരു മന്ത്രി വേണ്ടതായിരുന്നു എന്ന് റാന്നി നിയുക്ത എംഎല്‍എ പഴകുളം മധു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപം നടന്നെന്നും വന്‍ ശക്തികളാണ് അതിനുപിന്നിലെന്നും പഴകുളം മധു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുളള അധിക്ഷേപം മാനസിക പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
തോല്‍ക്കുമെന്നും, ജനപ്രതിനിധിയാകാന്‍ യോഗ്യനല്ലെന്നും പ്രചാരണമുണ്ടായി. മാനസികമായി വളരെയേറെ പ്രയാസപ്പെടുത്തിയ ക്യാംപെയ്‌നുകളുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷവും അതുപോലെ ആ ക്യാംപെയ്ന്‍ അവര്‍ തുടരുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇങ്ങനെ പറയുന്നവരെക്കൊണ്ട് അടുത്ത 5 വര്‍ഷത്തില്‍ തിരിച്ച് പറയിക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ റാന്നിക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ശബരിമല ഇടത്താവളങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വടശേരിക്കരയില്‍ പില്‍ഗിം സെന്റര്‍ പദ്ധതി വേണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.




