Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട് നിർമ്മാണത്തിന് തടസ്സമായ ലൈനും പോസ്റ്റും മാറ്റാം; KSEB നൽകും 50,000 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലൈഫ് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിന് തടസ്സമാകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ 50,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കെഎസ്ഇബി പുനഃസ്ഥാപിച്ചു. 2027 മാർച്ച് 31 വരെ കാലാവധിയുണ്ടാകും. ഭൂമിയുടെ ഉടമസ്ഥാവകാശ വ്യവസ്ഥയിലും ഇളവു വരുത്തി. 2025 ഓഗസ്റ്റ് 16 ലെ ഉത്തരവ് പ്രകാരം, ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ബിപിഎൽ വിഭാഗത്തിലുള്ളവർക്കു വീടുപണിക്കു തടസ്സമാകുന്ന 11 കെവി/എൽടി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ ഓരോ അപേക്ഷയിലും 50,000 രൂപ വരെ കെഎസ്ഇബി അനുവദിച്ചിരുന്നു.

ഭൂമിക്കു സാങ്കേതിക തടസ്സമുണ്ടാകരുത്, ഭൂമിയിൽ അപേക്ഷകന് പൂർണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകളുമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16ന് ഇതിന്റെ കാലാവധി അവസാനിച്ചിരുന്നു. ആനുകൂല്യം പിഎംഎവൈ പദ്ധതിയിലെ അർഹരായവർക്കും ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നതിനെ തുടർന്നു മന്ത്രി സണ്ണി ജോസഫിന്റെ നിർദേശ പ്രകാരമാണു പുനഃസ്ഥാപിച്ചത്. അപേക്ഷകനു ഭൂമിയിൽ പൂർണ ഉടമസ്ഥാവകാശം ഇല്ലെങ്കിലും അതേ റേഷൻ കാർഡിൽ ഉൾപ്പെട്ട അടുത്ത കുടുംബാംഗത്തിന്റെ പേരിലാണു സ്ഥലമെങ്കിൽ ആ അപേക്ഷകളും ആനുകൂല്യത്തിനായി പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer