Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഭൂത് ബംഗ്ല’യിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം; പ്രതികരണവുമായി പ്രിയദർശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രിയദർശൻ തന്റെ പുതിയ ഹിന്ദി ചിത്രം ഭൂത് ബംഗ്ലയിലെ ഗാനവുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണങ്ങൾ നിഷേധിച്ച് പ്രിയദർശൻ. ‘രാം ജി ആ കെ ഭാലാ കരേഗേ’ എന്ന ഗാനം, സത്യജിത് റേയുടെ 1969ലെ ഗൂപി ഗൈനേ ഭാഗ് ബൈനേയിലെ ‘ഭൂതെർ രാജാ ദിലോ ബോർ’ എന്ന ഗാനത്തിൽ നിന്ന് പകർന്നതാണെന്ന ആരോപണമാണ് ഉയർന്നത്.

ഇത്തരം ആവർത്തനങ്ങൾ സിനിമാരംഗത്ത് സാധാരണമാണെന്ന് പ്രിയദർശൻ പ്രതികരിച്ചു. “സത്യജിത് റേയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തെ പോലുള്ള മാസ്റ്റർമാരിൽ നിന്നാണ് ഞാൻ സിനിമ പഠിച്ചത്. ‘ഭൂത്’ എന്നൊരു വാക്ക് ഉപയോഗിച്ചതുകൊണ്ട് മാത്രം അത് കോപ്പിയടിയാകില്ല. നൂറുകണക്കിന് സിനിമകളിൽ ‘ദീവാനാ’ പോലുള്ള വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അതിനൊക്കെ പകർപ്പവകാശം ചോദിക്കാനാകുമോ?” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗാനത്തിന്റെ വരികൾ ഗാനരചയിതാവിന്റേതാണെന്നും അതിൽ തെറ്റൊന്നുമില്ലെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഭൂത് ബംഗ്ല’ എന്ന പേരിൽ മുമ്പും സിനിമ വന്നിട്ടുണ്ടെന്നും പേരുകളിലും ആശയങ്ങളിലും ആവർത്തനം സ്വാഭാവികമാണെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. “സത്യജിത് റേയെ ഞാൻ ഇന്ത്യൻ സിനിമയുടെ ദൈവം പോലെ ബഹുമാനിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, തബു, വാമിഖ ഗബ്ബി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഏപ്രിൽ 17-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 9 മുതൽ പെയ്ഡ് പ്രിവ്യൂ ഷോകളും ആരംഭിക്കും.

Tags :

Recent News

Advertisement
WhiteswanTV Footer