കോട്ടയം: വെടിക്കെട്ടിനെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ രംഗത്ത്. വിശുദ്ധര്‍ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന് ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്‌നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും മുണ്ടത്തിക്കോട് വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ബാവ അഭിപ്രായപ്പെട്ടു.
മതങ്ങളും മനുഷ്യരും വിവേകപൂര്‍ണമായ തീരുമാനം എടുക്കണം. സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണം. ഒരു വര്‍ഷത്തെ പെരുന്നാളുകള്‍ക്ക് കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിര്‍മ്മിച്ച് മാതൃക തീര്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.




