Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഫ്രീഡം ക്വിസിലെ സവർക്കർ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരായ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകൻ ഗുരുപ്രസാദ് ഹൈക്കോടതിയെ സമീപിച്ചു. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും തുടർ അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

2026 ഓഗസ്റ്റ് ആറിന് നടന്ന ഫ്രീഡം ക്വിസിൽ ‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?’ എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു ഉത്തരം നൽകിയിരുന്നത്. കുമ്പള, കാസർകോട്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകൾക്കായി സംഘടിപ്പിച്ച ക്വിസിൽ സവർക്കറെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയെന്നാരോപിച്ചാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.

ചരിത്രപരമായ ചോദ്യത്തിന് ഉത്തരമായി സവർക്കറുടെ പേര് നൽകിയതിന്റെ പേരിൽ തനിക്കെതിരെ നടപടി സ്വീകരിക്കുന്നത് അന്യായമാണെന്ന് ഗുരുപ്രസാദ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സവർക്കറുടെ തടവുജീവിതവുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer