Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂഴിയാർ ജനറേറ്റർ കരാറിൽ ഗുരുതര ആരോപണങ്ങൾ; ചൈനീസ് കമ്പനിക്ക് ടെൻഡർ നൽകിയതിൽ അന്വേഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മൂഴിയാർ ജലവൈദ്യുത പദ്ധതിയിലെ നാലാം ജനറേറ്റർ സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനിയുടെ ടെൻഡർ സ്വീകരിച്ചത്, കമ്പനിയുടെ സാങ്കേതിക പരിമിതികൾ ചൂണ്ടിക്കാട്ടിയ അന്നത്തെ ജനറേഷൻ ചീഫ് എൻജിനിയറുടെ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നുവെന്ന ഗുരുതര ആരോപണം. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ടെൻഡർ നടപടികൾ മുന്നോട്ടുപോയതെന്നാണ് ആരോപണം.

ജനറേഷൻ ചീഫ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനിയുടെ സാങ്കേതിക പരിമിതികളും വലിയ ജലവൈദ്യുത പദ്ധതികളിലെ പരിചയക്കുറവും വിശദമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനുമുമ്പ് നടന്ന ഉന്നതതല ആലോചനകളുടെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ മുന്നോട്ടുകൊണ്ടുപോയെന്നാണ് വിവരം. കരാർ അനുവദിക്കുന്നതിൽ ₹10 കോടിയോളം അഴിമതി നടന്നതായും, കരാർ തുക ലഭിച്ചതിന് പിന്നാലെ കമ്പനിയിൽ നിന്ന് ഇന്ത്യയിലെ ചിലർക്ക് കമ്മിഷൻ കൈമാറിയെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. ഈ തുക പ്രത്യേക സംഭാവനയുടെ പേരിലാണ് കൈമാറിയതെന്ന വിവരങ്ങളും പുറത്തുവരുന്നു.

സംഭാവന കൈപ്പറ്റിയവരുടെ സമ്മർദത്തെ തുടർന്നാണ് അന്നത്തെ ബോർഡിലെ പ്രമുഖ അംഗം ടെൻഡർ നടപടികൾക്ക് പിന്തുണ നൽകിയതെന്നും ആരോപണമുണ്ട്. കമ്പനിക്ക് പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടി തുക കൈമാറിയതോടെ കരാർ റദ്ദാക്കുകയോ ശിക്ഷാനടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിൽ ബോർഡിന് പ്രായോഗിക തടസ്സങ്ങൾ നേരിട്ടതായും വിലയിരുത്തപ്പെടുന്നു.

മൂഴിയാർ ജനറേറ്റർ പദ്ധതി: വിവാദങ്ങളുടെ കാലരേഖ

  • 2008 മേയ് 16: മൂഴിയാർ ജലവൈദ്യുത നിലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലാം നമ്പർ ജനറേറ്റർ തകർന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും മരിച്ചു.
  • അപകടത്തെ തുടർന്ന് പുതിയ ജനറേറ്റർ സ്ഥാപിക്കാൻ തീരുമാനമായി.
  • താത്പര്യപത്രം ക്ഷണിച്ചപ്പോൾ ആദ്യ ജനറേറ്ററുകൾ സ്ഥാപിച്ച വോയ്ത് ഹൈഡ്രോയും ആൻഡ്രിറ്റ്സ് ഓസ്ട്രിയയും ഉൾപ്പെടെ കമ്പനികൾ ഏകദേശം ₹32 കോടിക്ക് സ്ഥാപിക്കലും പരിപാലനവും ഏറ്റെടുക്കാമെന്ന് അറിയിച്ചു.
  • ഇന്ത്യൻ പങ്കാളിത്തമുള്ള ഒരു ചൈനീസ് കമ്പനിയും താത്പര്യപത്രം സമർപ്പിച്ചു.
  • സാമ്പത്തിക വിശകലനത്തിനായി സമയം ആവശ്യപ്പെട്ട വോയ്ത് ഹൈഡ്രോയെയും ആൻഡ്രിറ്റ്സിനെയും ഒഴിവാക്കി ചൈനീസ് കമ്പനിക്ക് ₹52.3 കോടിയുടെ കരാർ അനുവദിച്ചു.
  • കമ്പനിയുടെ സാങ്കേതിക പരിമിതികൾ സംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചതായും വൻകിട പദ്ധതികളിൽ ഏക ടെൻഡർ ഒഴിവാക്കണമെന്ന കേന്ദ്ര വിജിലൻസ് കമ്മിഷൻ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും ആരോപണം.
  • കരാർ ലഭിച്ച കമ്പനിക്ക് ചെറുകിട പദ്ധതികളിൽ മാത്രമാണ് മുൻപരിചയമുണ്ടായിരുന്നതെന്നും പിന്നീട് വ്യക്തമായി.
  • 2009-ൽ നിർമാണം ആരംഭിച്ചെങ്കിലും ജനറേറ്റർ പ്രവർത്തനസജ്ജമാകാൻ 2014 വരെ വൈകി. ആദ്യ പരീക്ഷണ ഓട്ടം തന്നെ പരാജയപ്പെട്ടു.
  • തുടർന്ന് 52 തവണ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവന്നു. ഓയിൽ, ജല ചോർച്ച ഉൾപ്പെടെയുള്ള ഗുരുതര സാങ്കേതിക തകരാറുകൾ തുടർന്നു.
  • പദ്ധതി പരാജയമായെന്ന വിലയിരുത്തൽ ഉണ്ടായിട്ടും വിജിലൻസിനെ വിവരം അറിയിച്ചില്ലെന്നാണ് ആരോപണം. ആഭ്യന്തര അന്വേഷണത്തിൽ നിരവധി വീഴ്ചകൾ കണ്ടെത്തിയതായും പറയുന്നു.
  • 60 മെഗാവാട്ട് ശേഷിയുള്ളതായി അവകാശപ്പെട്ട ജനറേറ്റർ നിലവിൽ ഏകദേശം 50 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, ഇതുമൂലം ബോർഡിന് ശരാശരി ₹1000 കോടി നഷ്ടമുണ്ടായതായും ആരോപണമുണ്ട്.
  • പദ്ധതിയിലെ വീഴ്ചകൾ മറച്ചുവെക്കാൻ സംഭാവന കൈപ്പറ്റിയവർ തുടർച്ചയായി ഇടപെട്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer