ബംഗളൂരൂ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടം നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ വിജയാഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേര്‍മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
ഐപിഎല്‍ വിജയത്തിന് ശേഷം ബെംഗളൂരു വിമാനത്താവളത്തിലെത്തിയ വിരാട് കോലിയെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സ്വീകരിച്ചു. കര്‍ണാടക വിധാന്‍ സൗധയിലെത്തിയ ആര്‍സിബി താരങ്ങള്‍ ഐപിഎല്‍ ട്രോഫിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.
വിധാന്‍ സൗധയില്‍നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയുള്ള വിക്ടറി പരേഡിന് ശേഷം സ്റ്റേഡിയത്തിനകത്തുവച്ച് ആര്‍സിബി താരങ്ങളെ ആദരിച്ചു. ടിക്കറ്റുള്ളവര്‍ക്കു മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്കു പ്രവേശനം. സൂപ്പര്‍ താരങ്ങളെ കാണാന്‍ ബെംഗളൂരു നഗരത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇതിനിടെയാണ് സ്റ്റേഡിയത്തിന് സമീപം വലിയരീതിയില്‍ തിരക്കുണ്ടായത്.






