Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. നെടുമങ്ങാട് പഴകുറ്റിക്ക് സമീപത്തെ കമ്മാളം റെസ്റ്റോറിലാണ് പരിശോധന നടത്തിയത്.

നെടുമങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഹോട്ടലിൽ നിന്നും പഴകിയ ചിക്കൻ, ബീഫ്, തലേ ദിവസത്തെ അവിയൽ, തോരൻ, തുടങ്ങിയ വിഭവങ്ങൾ പിടിച്ചെടുത്തു.

കൂടാതെ, റെസ്സ്റ്റോറന്‍റിലെ മാലിന്യം കിള്ളിയാറിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി. കട താൽക്കാലികമായി പൂട്ടാൻ ഉടമയ്ക്ക് നോട്ടീസ് നൽകിയെന്നും 25000 രൂപ പിഴയും ചുമത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. എച്ച്. ഐ. ബിന്ദു, പബ്ല്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സബിത, മീര, ഷീന തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer