ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ആലപ്പുഴ: ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അരുക്കുറ്റി നദ്‌വത്ത് നഗർ കൊട്ടാരത്തിൽ കെ.എൻ. രാഹുൽ (24) ആണ് മരിച്ചത്. രാഹുൽ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. പൂച്ചാക്കൽ പൊലീസ് തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴം രാവിലെ 3ന് പാണാവള്ളി കണ്ണാട്ട് കലുങ്കിന് സമീപമായിരുന്നു അപകടം.
Read more

