സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

എന്റെ പാർട്ടി എന്നെ സംരക്ഷിക്കും,ബിജെപിയിൽ ചേരുന്ന പ്രശ്നം ഇല്ല’; എ പത്മകുമാർ

പത്തനംതിട്ട: ബിജെപിക്കാര്‍ തന്നെ കണ്ട് ചര്‍ച്ച നടത്തിയെന്നത് വ്യാജ വാര്‍ത്തയാണെന്ന് എ പത്മകുമാര്‍. ബിജെപിയില്‍ ചേരുന്ന ചേരുന്ന പ്രശ്‌നമില്ലെന്നും തന്റെ പാര്‍ട്ടി തന്നെ സംരക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിലുളള വ്യജ ഫോട്ടോ പ്രചരിക്കുന്നതായി അറിഞ്ഞെന്നും എ പത്മകുമാര്‍ വ്യക്തമാക്കി. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അതൃപ്ചി പരസ്യമാക്കി പത്മകുമാര്‍ രംഗത്ത് വന്നത്. വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തെരഞ്ഞെടുത്തതിലുള്ള അതൃപ്തി പത്മകുമാര്‍ നേരത്തെ […]
Read more

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ലക്‌നൗ: ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ചേർന്ന് യുപി സംഭലിൽ ബിജെപി നേതാവും ഗ്രാമമുഖ്യനായ ഗുൽഫാം സിംഗ് യാദവ് എന്നയാളെ കൊലപ്പെടുത്തി. വിഷം കുത്തിവെച്ച് കൊലപ്പെടുത്തി വെച്ചാണ് ഇവർ ഇയാളെ കൊലപ്പെടുത്തിയത്. അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുൽഫാം സിംഗ് യാദവ് മരിച്ചത്. കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കൂടാതെ ബോഡി പോസ്റ്റുമോർട്ടത്തിനായി അയച്ചു. സജീവ രാഷ്ട്രീയ പ്രവർത്തകനായ അദ്ദേഹം യാദവ് പിന്നാക്ക വിഭാഗ കമ്മീഷൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .കൂടാതെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, റീജിയണൽ വൈസ് […]
Read more

ലൗ ജിഹാദ് പരാമർശം; പി.സി.ജോർജിനെതിരെ പരാതി നൽകി യൂത്ത്കോണ്‍ഗ്രസ്

കോട്ടയം: ലൗ ജിഹാദ് പരാമർശത്തില്‍ പി.സി.ജോർജിനെതിരെ യൂത്ത്കോണ്‍ഗ്രസ് പരാതി നല്‍കി. യൂത്ത്കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിലാല്‍ സമദാണ് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടില്ല. പി.സി.ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയില്‍ പറയുന്നു. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്ബ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയാറാകണം. […]
Read more

സിപിഎം നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം ബിജെപി നേതാക്കള്‍

പത്തനംതിട്ട: മുതിര്‍ന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്.ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ബിജെപിയുടെ ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച്‌ പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.
Read more

ഹോളിക്ക് മുസ്ലീങ്ങള്‍ പുറത്തിറങ്ങരുതെന്ന് ബിജെപി എംഎല്‍എ; ബിഹാര്‍ എംഎല്‍എയുടെ അച്ഛന്‍റെ വകയാണോ എന്ന്; തേജസ്വി യാദവ്

പാട്ന: ഹോളി ദിനത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവർ പുറത്തിറങ്ങരുതെന്ന ബീഹാർ എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ബീഹാർ എംഎല്‍എയുടെ അച്ഛൻ്റേതാണോ എന്ന് തേജസ്വി യാദവ് ചോദിച്ചു. ബിസ്ഫി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഹരിഭൂഷണ്‍ താക്കൂർ ബച്ചോളാണ് വിവാദ പരാമർശം നടത്തിയത്. ഇയാളെ ശാസിക്കാനും മാപ്പ് പറയാനും മുഖ്യമന്ത്രി നിതീഷ് കുമാറിന് ധൈര്യമുണ്ടോയെന്നും തേജസ്വി യാദവ് വെല്ലുവിളിച്ചു. മാർച്ച്‌ 14 വെള്ളിയാഴ്ചയാണ് ഇത്തവണ ഹോളിയെത്തുന്നത്. റമദാൻ മാസത്തിലെ വെള്ളിയാഴ്ചയായതിനാല്‍ മുസ്ലീങ്ങള്‍ക്കും ഈ ദിനം പ്രധാനമാണ്. ഇരുവിഭാഗങ്ങളും […]
Read more

‘ക്രിസ്ത്യാനികൾ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്കും വിവാഹം കഴിപ്പിച്ചയക്കണം’; വീണ്ടും വിവാദ പരാമർശവുമായി പി സി ജോർജ്

കോട്ടയം: വിവാദ പരാമർശവുമായി വീണ്ടും ബിജെപി നേതാവും മുൻ എംഎൽഎയുമായി പി സി ജോർജ്. ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ട്ടപ്പെട്ടുവെന്നാണ് പി സി ജോർജ് തന്റെ പ്രസംഗത്തിൽ പറയുന്നത്. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്കും കെട്ടിച്ചയക്കണമെന്നും പി സി ജോർജ് പറയുന്നു. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമാണ് പി സി ജോർജിന്‍റെ പ്രസ്താവന. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും […]
Read more

പാതിവില തട്ടിപ്പ്‌ കേസിൽ എ എൻ രാധാകൃഷ്‌ണൻ്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്‌

കൊച്ചി: പാതിവില തട്ടിപ്പ്‌ കേസിൽ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്‌ ഒരുങ്ങുന്നു. കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണനുമായുള്ള സൗഹൃദത്തെ കുറിച്ചും അനന്തുവിൻ്റെ അക്കൗണ്ടുകളിലേക്ക് കോടികൾ നൽകിയതായും വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ സൈൻ എന്ന സംഘടന അനന്തുകൃഷ്‌ണന്റെ മൂന്ന്‌ അക്കൗണ്ടുകളിലേക്കായി 42 കോടി രൂപ നൽകിയതായി ക്രൈംബ്രാഞ്ച്‌ നേരത്തേ കണ്ടെത്തിയിരുന്നു. അനന്തുകൃഷ്‌ണനും എ എൻ രാധാകൃഷ്‌ണനും തമ്മിൽ നിരവധി കൂടിക്കാഴ്‌ചകൾ […]
Read more

കോൺഗ്രസ്‌ ഇനിയും പ്രതിപക്ഷത്തിരിക്കും: അഖിൽ മാരാർ

കോൺഗ്രസ് ഇങ്ങനെ പോയാൽ നന്നാകില്ലെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും ഭരണത്തിനാണ് സാധ്യതയെന്ന് അഖിൽ പറയാതെ പറയുകയാണ്. ചില വസ്തുതകളെ ചൂണ്ടിക്കാട്ടിയാണ് അഖിലിന്റെ നിരീക്ഷണം. കോൺഗ്രസിനുള്ളിലെ തമ്മിൽ തല്ലും ആഭ്യന്തര തർക്കങ്ങളും ഇനിയും പ്രതിപക്ഷത്തു തന്നെ അവരെ ഇരുത്തുമെന്ന് അഖിൽ മാരാർ കണക്കുകൂട്ടുന്നു. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രമാണ് ജന സ്വീകാര്യതയെന്നും ബാക്കിയുള്ളവരെ ജനങ്ങൾക്ക് വേണ്ടെന്നും അഖിൽ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് […]
Read more

ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും; ഗുജറാത്തിലെ നേതാക്കൾക്ക്‌ താക്കീതുമായി രാഹുൽ ഗാന്ധി

അഹമ്മദാബാദ്: ഗുജറാത്തിലെ നേതാക്കന്മാർക്ക് ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ബിജെപിയുമായി പ്രവർത്തിക്കാൻ പുലർത്താൻ ആരെയും അനുവദിക്കില്ല. അങ്ങനെ ചെയ്‌താൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം ഉണ്ടാവുകയുള്ളൂ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടിയിൽ രണ്ടുതരം വ്യക്തികളാണുള്ളത്. കോൺഗ്രസ് പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരും ബിജെപിയുമായി ബന്ധം പുലർത്തുന്നവരും. ഇതിൽ ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുതിർന്ന നേതാക്കളുടെയും ജില്ലാ, ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും […]
Read more

ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് ‘ഹിന്ദിയ’: കമൽ ഹാസൻ

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സിനിമാതാരം കമല്‍ ഹാസന്‍.ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് ‘ഹിന്ദിയ’ ആണ് എന്ന് കമല്‍ ഹാസന്‍ പറഞ്ഞു .ഇതുവഴി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബിജെപി നയിക്കുന്ന കേന്ദ്രം തേടുന്നത് എന്നും കമൽ ഹാസൻ വ്യക്തമാക്കി. എം.കെ സ്റ്റാലിന്റെ 2019ലെ ‘ഹിന്ദിയ’ എന്ന പരാമര്‍ശം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്റെ ഇടപെടല്‍. എം.കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലായിരുന്നു കമൽ ഹാസന്റെ പ്രതികരണം.തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ മുന്‍പും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.