സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chennai

കിണറ്റിൽച്ചാടിയ ഭിന്നശേഷിക്കാരിയായ മകളെ സാഹസികമായി രക്ഷിച്ച് അമ്മ

ചെന്നൈ: കിണറ്റിലേക്ക് ചാടിയ ഭിന്നശേഷിക്കാരിയായ മകളെ അമ്മ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ നമ്പിയൂർ അയ്യങ്കാട്ടുത്തോട്ടം ഊഞ്ചപ്പാളയം സ്വദേശിയായ മുത്തുമണിയാണ് മകൾ ദിവ്യയെ അപകടത്തിൽ നിന്ന് രക്ഷിച്ചത്. മുത്തുമണി–സുന്ദരം ദമ്പതികളുടെ മകളായ ദിവ്യ അപ്രതീക്ഷിതമായി വീട്ടുവളപ്പിലെ ആഴമുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടയുടൻ മറ്റൊന്നും ചിന്തിക്കാതെ മുത്തുമണി വെള്ളം നിറഞ്ഞ കിണറ്റിലേക്ക് ചാടുകയായിരുന്നു. മകളെ ചേർത്തുപിടിച്ച് കിണറ്റിനുള്ളിലെ കയറിൽ പിടിച്ചുനിന്നു. തുടർന്ന് സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ശബ്ദം കേട്ട് സമീപവാസികൾ ഉടൻ സ്ഥലത്തെത്തി പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. […]
Read more

മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കിസാൻ സഭയുടെ സ്ഥാപക നേതാവ് ആയിരുന്നു.ഒരു പണ്ഡിതനായ പ്രഭാഷകൻ, മികച്ച സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിലും നല്ലകണ്ണു വിലമതിക്കപ്പെടുന്നു, സാമൂഹികമായി ഏറ്റവും ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് തുല്യ അവസരങ്ങൾക്കായി അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ പോരാടിയിരുന്നു.
Read more

23 കോടിയുടെ കഞ്ചാവ് കടത്തിയ 6 മലയാളി ടെക്കികൾ പിടിയിൽ

ചെന്നൈ: തായ്‌ലൻഡിൽ നിന്ന് കടത്തിയ 23 കോടി രൂപയോളം വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികളെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പിടിയിലായവർ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണെന്നാണ് പ്രാഥമിക വിവരം. കാസർകോടും കൊച്ചിയും കേന്ദ്രീകരിച്ചുള്ള സംഘമാണ് പിടിയിലായതെന്ന് കസ്റ്റംസ് അറിയിച്ചു. രണ്ടു വ്യത്യസ്ത വിമാനങ്ങളിലായാണ് പ്രതികൾ ചെന്നൈയിലെത്തിയത്. ആദ്യസംഘത്തിൽപ്പെട്ട നാല് പേർ ബാങ്കോക്കിൽ നിന്നാണ് എത്തിയത്. വിനോദസഞ്ചാരത്തിനായി തായ്‌ലൻഡിൽ പോയി മടങ്ങുകയാണെന്നായിരുന്നു […]
Read more

അമേരിക്കന്‍ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആര്‍ഒ

ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നു. എല്‍വിഎം 3 യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കന്‍ കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍. […]
Read more

9.46 കിലോ സ്വർണം കടത്താൻ ശ്രമം; വിമാന ജീവനക്കാർ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

ചെന്നൈ: വിമാന ജീവനക്കാർ ഉൾപ്പെട്ടയുള്ള വൻ സ്വർണക്കടത്ത് സംഘത്തെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വർണം പിടിച്ചെടുത്ത കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായിൽനിന്ന് ചെന്നൈയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരനെ തടഞ്ഞു നടത്തിയ പരിശോധനയിൽ നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന 9.46 കിലോ 24 കാരറ്റ് സ്വർണം കണ്ടെത്തുകയായിരുന്നു. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ചെന്നൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് (എഐയു) പരിശോധന നടത്തിയത്. സ്വർണം കൈപ്പറ്റാനെത്തിയ 3 […]
Read more

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു

ശിവഗംഗ: തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെ രണ്ട് ബസുകളാണ് അപകടത്തിൽപെട്ടത്. കാരൈക്കുടിയിൽ നിന്ന് ദേവക്കോട്ടയിലേക്ക് പോയ ബസും ദേവക്കോട്ടയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോയ ബസുമാണ് നാചിയപുരത്തെ വിവേകാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്. ഒരു ബസിൻ്റെ ഡ്രൈവറായ പി സെന്ദരയ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കാരൈക്കുടി ഗവൺമെൻ്റ് ആശുപത്രിയിലും തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലും ശിവഗംഗ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറ് പേരെ മധുരൈയിലെ രാജാജി സർക്കാർ […]
Read more

തമിഴ്നാട്ടിൽ കനത്ത മഴ; തിരുവാരൂരിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ മരണസംഖ്യ 5 ആയി. തിരുവാരൂരിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു, നന്നിലത്ത് സ്വദേശി ജയന്തി ആണ് മരിച്ചത്. തിരുനെൽവേലി, തൂത്തുക്കുടി, തേനി ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെൽവേലിയിലെ കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. താമിരഭരണി നദി തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാഗപട്ടണിൽ 15,000 ഏക്കർ കൃഷി നശിച്ചു. തൂത്തുക്കുടിയിൽ എൻ.ഡി.ആർ.എഫ് സംഘം രോഗികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് സെന്യാർ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മത്സ്യതൊഴിലാളികൾ […]
Read more

തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 6 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് തെങ്കാശിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. രണ്ട് പ്രൈവറ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ ചിലരുടെ നില ​ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. മധുരയിൽ നിന്നും ചെങ്കോട്ടയാക്ക് പോകുന്ന ബസും തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബസിന്റെയും മുൻഭാ​ഗം പൂർണമായും തകർന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
Read more

വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും; നാലിന് അനുവദിക്കാതെ പോലീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനത്തിന്റെ തീയതി ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലിസ്. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം ഡിസംബര്‍ നാലിന് സേലത്ത് നിന്ന് തുടങ്ങാനായിരുന്നു ടിവികെയുടെ തീരുമാനം. ഇതിനായി സേലം പൊലിസില്‍ അപേക്ഷയും നല്‍കി. സേലത്തെ മൂന്ന് ഗ്രൗണ്ടുകളില്‍ ഏതിലെങ്കിലും ഒന്നിന് അനുമതി നല്‍കണമെന്നായിരുന്നു ടിവികെയുടെ അപേക്ഷ. […]
Read more

കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മരണത്തിലിടിച്ചു; 3 ഡോക്ടർമാർക്ക് ദാരുണാന്ത്യം

ചെന്നൈ: തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം. അപകടത്തിൽ 3 പേർക്കു ദാരുണാന്ത്യം. 2 പേരുടെ നില അതീവ ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ട കാർ റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.