Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

“പഗിട കളി”സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ “പഗിട കളി”യുടെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം ദേവസൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]
Read more

ദേവനന്ദയും ധ്യാൻ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം’27ന് തിയേറ്ററിൽ.

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിൻറെ ബാനറിൽ സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എൻറർടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര , നിർമ്മാതാവ് സജി കെ. ഏലിയാസ്, തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ധ്യാനിൻറെ കഴിഞ്ഞ സിനിമകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിൻമാഷ്. ചെറിയ ഇടവേളയ്ക്ക് […]
Read more

ഇനി പാകിസ്ഥാന്റെ ഭാവി ഇന്ത്യ തീരുമാനിക്കും; ‘ധുരന്ധർ പ്രതികാരം’ മലയാളം ട്രെയ്‌ലർ പുറത്ത്

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ഹിന്ദി ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാൾ വലിയ വരവേൽപ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലഭിക്കുമെന്ന സൂചനയാണ് ട്രെയ്‌ലറിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മലയാളം […]
Read more

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” ട്രെയ്‌ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. ദേവദർശിനി ചേതൻ, […]
Read more

പിന്നണിയിൽ മുഴുവൻ വനിതകൾ ,കെ എസ് എഫ് ഡി സി പുതിയ ചിത്രം ‘മുംതാ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വനിതാദിനത്തിൽ പുറത്തിറങ്ങി

സംസ്ഥാന സർക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച് ഫർസാന ബിനി അസാഫർ സംവിധാനം ചെയ്ത “മുംതാ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങി.എല്ലാ ഡിപ്പാർട്ട്മെന്റിലും വനിതകൾ ചീഫ് ടെക്‌നീഷ്യൻ ആയി പ്രവർത്തിച്ച മലയാളത്തിലെ ആദ്യ ചിത്രമാണ് മുംതാ. മൂന്ന് സ്ത്രീകൾ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന മുംതാ യുടെ തിരക്കഥയും ഫർസാനയുടെ തന്നെയാണ്. ധനലക്ഷ്മി, വൃന്ദ മേനോൻ, നന്ദിനി, എന്നിവർക്കൊപ്പം […]
Read more

മിഥുൻ മാനുവൽ തോമസ് ചിത്രം ‘ആട് 3 ‘ ട്രെയ്‌ലർ പുറത്ത്

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആട് 3 ട്രെയ്‌ലർ പുറത്ത്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം പ്രദർശനത്തിന് എത്തുക. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. കാവ്യാ […]
Read more

ഐശ്വര്യ രജനികാന്ത് ചിത്രം “ടെക്‌സ്‌ല” ടൈറ്റിൽ ടീസർ പുറത്ത്; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “ടെക്‌സ്‌ല” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ രജനികാന്ത് ആണ്. കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ദീപക് രവിയാണ്. യുവാൻ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ ഏറെ നിറഞ്ഞ ഒരു ഫീൽ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ ടീസർ നൽകുന്നത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ടൈറ്റിൽ ടീസർ ഒരുക്കിയിരിക്കുന്നത് […]
Read more

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്. എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കാൻ നടക്കുകയാണ് അനുരാ​ഗ് കശ്യപെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നമ്മുടെ സമൂഹത്തിൽ പെൺകുട്ടികളെ മതം മാറ്റാൻ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുണ്ടെന്ന് ആവർത്തിച്ചു. ഇങ്ങനെ കുറ്റകൃത്യം നടക്കുന്നുണ്ട്, കശ്യപ് ജിക്ക് മാനസിക പ്രശ്നങ്ങളാണ്. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും […]
Read more

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി എത്തുന്ന ചിത്രം, ഭഗവാൻ ഹനുമാൻ്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന വിജയനഗരം ഹംപിയിലെ അഞ്ജനാദ്രി ബേട്ടയിൽ ആണ് തുടക്കം കുറിച്ചത്. ഹനുമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാൻ നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ടി […]
Read more

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഫസ്റ്റ് ലുക്ക് പുറത്ത്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, […]
Read more
Advertisement
WhiteswanTV Footer