സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

റീത്ത് വെക്കുന്നത് സി.പി.എം ശൈലി:പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ റീത്ത് വെച്ച നടപടിയെ പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മന്ത്രിമാരുടെ വീടുകളിലേക്ക് ഇരച്ചുകയറിയുള്ള സമരമുറകളോട് യോജിക്കാനാവില്ലെന്നും ഇത്തരം മോശം പ്രവണതകൾ കോൺഗ്രസിന്റെ രാഷ്ട്രീയ ശൈലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നതിനോ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പാർട്ടി ഒരിക്കലും കൂട്ടുനിൽക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന്റെ ഭാഗമായി റീത്ത് സമർപ്പിക്കാൻ താൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. “മന്ത്രിമാരുടെ വീട്ടിൽ […]
Read more

കോൺഗ്രസിൽ ഐഷ പോറ്റിക്കെതിരെ പ്രവർത്തകരുടെ പടയൊരുക്കം

കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറികളും ആഭ്യന്തര കലഹങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപം പുറത്തുവരാനിരിക്കെ, പണ്ടെങ്ങുമില്ലാത്ത വിധം ഗ്രൂപ്പ് പോരിനും അപ്പുറമുള്ള ഒരു ‘അതിജീവന പോരാട്ടമാണ്’ പാർട്ടിക്കുള്ളിൽ നടക്കുന്നത്. കാലങ്ങളായി പാർട്ടിയെ സ്നേഹിക്കുകയും അതിനായി തെരുവുകളിൽ വിയർപ്പൊഴുക്കുകയും ചെയ്ത സാധാരണ പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും നോക്കുകുത്തികളാക്കി, മറ്റ് പാർട്ടികളിൽ നിന്ന് അവസാന നിമിഷം പടിയിറങ്ങി വരുന്നവർക്ക് ചുവന്ന പരവതാനി വിരിക്കുന്ന നേതൃത്വത്തിന്റെ നിലപാടാണ് ഈ പ്രകോപനത്തിന് ആധാരം. […]
Read more

എ സുരേഷ് മലമ്പുഴയില്‍ സ്ഥാനാര്‍ഥിയായേക്കും; വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കും

പാലക്കാട്: വി എസ് അച്യുതാനന്ദന്റെ മുന്‍ പി എ എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യിൽ പങ്കെടുക്കുമെന്ന് സുരേഷ് സ്ഥിരീകരിച്ചു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. തനിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പരാമർശങ്ങൾ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “100 തവണ അപ്പീൽ നൽകിയാലും പാർട്ടിയിൽ തിരിച്ചെടുക്കില്ല”എന്ന എം വി ഗോവിന്ദന്റെ പ്രതികരണം ക്രൂരമായിപ്പോയെന്നും സുരേഷ് വ്യക്തമാക്കി. താൻ […]
Read more

അസം കോണ്‍ഗ്രസിലെ പ്രതിസന്ധി ഒഴിഞ്ഞു; മണിക്കൂറുകള്‍ക്കുള്ളില്‍ രാജി പിന്‍വലിച്ച് ഭൂപന്‍ ബോറ

ദിസ്പൂര്‍: അസം കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഇന്ന് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ഭൂപന്‍ ബോറ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടി ദേശീയ നേതൃത്വവും സഹപ്രവര്‍ത്തകരും നടത്തിയ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് നാടകീയമായ ഈ മനംമാറ്റം. രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഭൂപന്‍ ബോറയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുമായും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ […]
Read more

അസമില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി; ഭൂപന്‍ ബോറ കോണ്‍ഗ്രസ് വിട്ടു, വലവീശി ബിജെപി

ദിസ്പൂര്‍: അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ പാര്‍ട്ടി വിട്ടു. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലുള്ള അതൃപ്തിയും ആത്മാഭിമാനത്തിനേറ്റ മുറിവുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസില്‍ 1994 മുതല്‍ സജീവമായ ഭൂപന്‍ ബോറ 2006 മുതല്‍ 2016 വരെ ബിഹ്പുരിയ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് അസം പിസിസി […]
Read more

അയ്യപ്പ സംഗമം; വി.എൻ വാസവൻ രാജി വെക്കണമെന്ന് ഡിസിസി

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി.എൻ. വാസവൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമത്തിന് നേരിട്ട് നേതൃത്വം നൽകിയത് മന്ത്രി വാസവനാണെന്നും, കോടികളുടെ അഴിമതി പുറത്തുവന്നപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് […]
Read more

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’: വി.എൻ വാസവൻ അസ്സൽ ഗീബൽസെന്ന് ജോബിൻ ജേക്കബ്

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന നാല് കോടിയുടെ അഴിമതിയിൽ ദേവസ്വം മന്ത്രി വി.എൻ വാസവനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആരോപിച്ചു. തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നിട്ടും തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുന്ന മന്ത്രിയുടെ നിലപാട് ഗീബൽസിനെപ്പോലും നാണിപ്പിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു നുണ പത്തുതവണ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുന്ന നാസി തന്ത്രമാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ‘ഗീബൽസായി’ മന്ത്രി വാസവൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ […]
Read more

വേലൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ പഠനോത്സവം

തൃശ്ശൂർ: കുട്ടികളിൽ പരിസര ശുചീകരണ ബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ വേലൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 75 വിദ്യാർത്ഥികൾക്ക് ഹരിത സ്കോളർഷിപ്പ് വിതരണം ചെയ്തു.ഏറ്റവും മികച്ച ശുചിത്വ സ്കൂളായി സെന്റ് സേവിയേഴ്‌സ് യു.പി. സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ, അൻസാർ, ഷൈനി ഫ്രാൻസിസ്, ഷീന സാബു, ബദുൽ സൈമൺ, ഹെൽത്ത് […]
Read more

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഏറ്റുമാനൂരിൽ ഐഎൻടിയുസി പ്രതിഷേധം

കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജനദ്രോഹ നടപടികൾ തുടരുന്ന മോദി സർക്കാർ രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബിജു കൂമ്പിക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ബിജു വലിയമല പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി […]
Read more

ഏറ്റുമാനൂരിൽ പണിമുടക്ക് പൂർണ്ണം; ടൗണിൽ പ്രതിഷേധ പ്രകടനം

കോട്ടയം: കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഏറ്റുമാനൂർ മേഖലയിൽ പൂർണ്ണമായിരുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. എന്നാൽ പണിമുടക്ക് ദിനത്തിലും തുറന്നു പ്രവർത്തിക്കാൻ ശ്രമിച്ച ചില സ്ഥാപനങ്ങൾ സമരാനുകൂലികൾ എത്തി അടപ്പിച്ചു. മെഡിക്കൽ ഷോപ്പുകളും മെഡിക്കൽ ലാബുകളും മാത്രമാണ് മേഖലയിൽ തടസ്സമില്ലാതെ പ്രവർത്തിച്ചത്. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ സർവീസിൽ നിന്നും വിട്ടുനിന്നതോടെ യാത്രക്കാർ ദുരിതത്തിലായി. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.