കോണ്‍ഗ്രസിനെ വിറ്റ് ശശി തരൂര്‍; തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ്
വിദ്യാർത്ഥി-യുവജന സംഘടനകളുടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളൊന്നുമല്ല ശശി തരൂർ. അതുകൊണ്ടുതന്നെ കോൺഗ്രസിനോട് തരൂരിന് അത്രകണ്ട് ആത്മാർത്ഥമായ പ്രതിബദ്ധതയൊന്നുമില്ല. നാലുതവണ എംപിയായി എന്നതിനപ്പുറത്തേക്ക് കോൺഗ്രസിന്റെ പ്രാദേശികമായ യാതൊരു സ്ഥാനമാനങ്ങളിലും അദ്ദേഹം ഒരു നിമിഷം പോലും ഇരുന്നിട്ടുമില്ല. അയാൾക്കുവേണ്ടി നാലുതവണ മത്സരിക്കുമ്പോഴും പോസ്റ്റർ ഒട്ടിച്ചവരുടെയും ചുമർ എഴുതിയവരുടെയും കഷ്ടപ്പാടുകളെ പറ്റി അയാൾക്ക് ധാരണയും ഉണ്ടാകില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സ്വന്തം പാർട്ടിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം സമീപനങ്ങളുമായി മുന്നോട്ടുപോകുന്നത്. സ്വന്തം പാളയത്തിലേക്ക് ശശി തരൂർ വീണ്ടും വെടിപൊട്ടിച്ചതോടെ കരുതലോടെ നീങ്ങാനാണ് പാർട്ടി […]
Read more

