സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വന്നിരിക്കുകയാണ് ചന്ദ്രിക ദിനപത്രം. പാണക്കാട് തങ്ങളെ തൊട്ടതിന്റെ ചൂടിലാണ് ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മുസ്ലിംലീഗ് മുഖപത്രം മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ ബന്ധമാണെന്നും, പൂരം കലക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ നടപടിയുണ്ടാവാത്തത് ഈ സംഘപരിവാര്‍ ബന്ധം മൂലമാണെന്നുമാണ് ചന്ദ്രികയുടെ ആരോപണം. കഴിഞ്ഞ ദിവസം പാലക്കാട് തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി കടന്നാക്രമിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് […]
Read more

തീപാറുന്ന പോരാട്ടം ; പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കലാശക്കൊട്ട്

തീപാറുന്ന പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. കല്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തെരെഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റിയിരുന്നു. ഇന്ന് കൊട്ടിക്കലാശവും നാളെ നിശബ്ദ പ്രചാരണവും നടക്കും. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷ കൈവിടാതെ മുന്നണികൾ. പോരാട്ടം ചൂടുപിടിക്കുന്ന സാഹചര്യത്തിൽ തെരെഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി സ്ഥാനാർത്ഥികൾ വോട്ട് തേടും. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഒരുപാട് അപ്രതീക്ഷിത ട്വിസ്റ്റുകൾ […]
Read more

സന്ദീപിന് ‘മൊഹബത് കാ ദൂക്കാനില്‍’ വലിയ കസേരകള്‍ കിട്ടട്ടെ: കെ സുരേന്ദ്രന്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിന്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോണ്‍ഗ്രസില്‍ പോയി എന്നും ‘മൊഹബത് കാ ദൂക്കാനില്‍’ വലിയ കസേരകള്‍ കിട്ടട്ടെ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. വി ഡി സതീശന്‍ ശ്രീനിവാസന്‍ കൊലപാതകികളുമായി കൂടിക്കാഴ്ച നടത്തിയ ദിനം തന്നെയാണ് ഈ തീരുമാനം സന്ദീപ് എടുത്തത്. സന്ദീപിനെ പോലെ […]
Read more

സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുത്തെന്ന് സന്ദീപ്, ബിജെപിക്കെതിരെ കടന്നാക്രമണം

പാലക്കാട്: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കടന്നാക്രമണം നടത്തിയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് കടന്ന് വന്നത്. സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുത്തെന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനത്തില്‍ സന്ദീപിന്റെ വാക്കുകള്‍. സിപിഐഎം-ബിജെപി ഡീലിനെ എതിര്‍ത്തതും ധര്‍മരാജന്റെ കോള്‍ ലിസ്റ്റില്‍ പേരില്ലാത്തതും ആണ് താന്‍ ചെയ്ത തെറ്റെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ സന്ദീപ് ആഞ്ഞടിച്ചു. താന്‍ കോണ്‍ഗ്രസില്‍ എത്തിയതിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവും ആണെന്ന് സന്ദീപ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും സിപിഐഎമ്മുമായും ചേര്‍ന്ന് നടത്തുന്ന അഡ്‌ജെസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തു, കരുവന്നൂര്‍-കൊടകര ഡീലിനെ എതിര്‍ത്തു, […]
Read more

താൻ സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുത്തു: സന്ദീപ് വാര്യര്‍

ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍ വെച്ച് കെ സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇന്ന് സന്തോഷമുളള ദിവസമാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ബിജെപിയുടെ മുഖവും ശബ്ദവുമായി നിന്ന് സന്ദീപ് വാര്യര്‍ വെറുപ്പിന്റയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെയും ചേര്‍ത്തു പിടിക്കലിന്റെയും രാഷ്ട്രീയം തെരഞ്ഞെടുത്തെന്ന് അദ്ദേഹം പ്രതികരിച്ചു. സന്ദീപ് വാര്യരെ ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു. […]
Read more

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്

പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി വിടുന്ന എന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്ന വാർത്തകളാണ് നിലവിൽ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് കെപിസിസി വാര്‍ത്താസമ്മേളനം ഉടനുണ്ടാകും. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന.
Read more

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സർവ്വകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ൽ യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിൻ്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായ മൻമോഹൻ സിംഗ് സർക്കാരിനെതിരെയാണ് […]
Read more

അടിയൊഴുക്കുകൾക്കപ്പുറം പാലക്കാട്‌ ആർക്ക് ?

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടിയൊഴുക്കുകളും വിവാദങ്ങളും നിറഞ്ഞുനിൽക്കുന്ന പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മുൻ എംഎൽഎ ഷാഫി പറമ്പിൽ വടകരയിൽ എംപിയായി വിജയിച്ചതിനെ തുടർന്ന് ഒഴിവ് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം കഴിഞ്ഞ 13ന് പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് കൽപ്പാത്തി തേരുമായി ബന്ധപ്പെട്ട് 20ലേക്ക് മാറ്റുകയായിരുന്നു. തീയതി മാറ്റിയതോടെ പ്രചാരണത്തിന് കൂടുതൽ സമയം കിട്ടിയെങ്കിലും അവസാന ദിവസങ്ങളിലും മുന്നണികളും സ്ഥാനാർത്ഥികളും ഓട്ടത്തിൽ തന്നെയാണ്. എങ്ങനെയും തങ്ങളുടെ വോട്ടുകൾ ചോരാതെ പരമാവധി സ്വരൂപിക്കുവാൻ […]
Read more

വയനാട് ഉരുള്‍പൊട്ടലിൽ കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ പ്രക്ഷോഭം ആരംഭിക്കും: കെ സുധാകരന്‍ എം പി

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കടുത്ത വഞ്ചനയാണെന്നും കേന്ദ്രസഹായം നിഷേധിച്ചതിനെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കര്‍മഭൂമിയായതിനാലാണോ വയനാടിനോട് ഈ വിവേചനമെന്ന് സംശയിക്കുന്നു. പ്രധാനമന്ത്രിക്ക് രാഷ്ട്രീയ തിമിരം ബാധിച്ചുവോയെന്ന് ജനങ്ങള്‍ ചോദിക്കുന്നു. മനുഷ്യരുടെ വേദനയും ദുരിതവും വച്ച് രാഷ്ട്രീയം കളിക്കരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട് ഉരുള്‍പൊട്ടല്‍ […]
Read more

ചെറുപാര്‍ട്ടികള്‍ കിങ്‌മേക്കേഴ്‌സ് ആകുമോ? മഹാരാഷ്ട്രയില്‍ പൊരിഞ്ഞ പോര്

മുംബൈ: ശക്തമായ പോരാട്ടമാണ് ഇത്തവണ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യവും അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡിയും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പല പാര്‍ട്ടികള്‍ക്കും ഇത്തവണ കടുത്ത വിമതശല്യമുണ്ട്. 288 മണ്ഡലങ്ങളിലേക്ക് ഈ മാസം 20 നാണ് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ 23 ന്. സംസ്ഥാനത്തെ ചെറുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.