സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

അൻവറും സതീശനും നേർക്കുനേർ

മിഥുന്‍ നാഥ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചരണം സജീവമാക്കിയതോടെ പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ചൂട് പിടിച്ചിരിക്കുകയാണ്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് പുറമെ പിവി അന്‍വര്‍ എംഎല്‍എ യുടെ സംഘടനയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥികളും രണ്ടിടത്തും മത്സരരംഗത്തുണ്ട്. പാലക്കാടാണ് ഇത്തവണ പോരാട്ടം തീപാറുന്നത്. സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന കോണ്‍ഗ്രസിന് ശക്തമായ പോരാട്ടമാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയാണ് മുഖ്യഎതിരാളി. ഒപ്പം സ്വന്തം പാളയത്തില്‍ […]
Read more

വയനാട് കോൺഗ്രസ് എത്തുക വൻ സന്നാഹത്തോടെ

കൽപറ്റ : തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കലക്ടർക്ക് മുമ്പാകെ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും […]
Read more

കോണ്‍ഗ്രസിന് തിരിച്ചടി; എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

പാലക്കാട്: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍. മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ആണ് എ കെ ഷാനിബ് രംഗത്തെത്തിയത്.പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു. പി സരിന്‍ കോണ്‍ഗ്രസ് വിട്ട് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് എ കെ ഷാനിബും പാര്‍ട്ടി വിട്ടത്. സംഭവത്തിന് പിന്നാലെ ഷാനിബിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമല്‍ പി ജി […]
Read more

പി പി ദിവ്യയ്‌ക്കെതിരെ നടപടി വൈകുന്നു; കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി പ്രതിഷേധം

കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പി പി ദിവ്യയ്‌ക്കെതിരെ നടപടി വൈകുന്നതില്‍ യുത്ത് കോണ്‍ഗ്ര്‌സ, ബിജെപി, കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പി വി പ്രശാന്തിനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിയാരം മെഡിക്കല്‍ കോളേജിന് മുന്നിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. പരിയാരം മെഡിക്കല്‍ കോളേജിനെ പ്രതിഷേധം അറിയിക്കുകയാണ് ലക്ഷ്യമെന്നും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കണ്ണൂര്‍ കളക്ടറേറ്റിലേക്കായിരുന്നു ബിജെപിയുടെ മാര്‍ച്ച്. പ്രതിഷേധക്കാരും […]
Read more

കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രം; കെ മുരളീധരന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സുരേന്ദ്രന്റെ ബിജെപിയിലേക്ക് ക്ഷണിച്ചുളള തമാശ താനും ആസ്വദിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും അവഗണന തുടര്‍ന്നാല്‍ പൊളിറ്റിക്കല്‍ റിട്ടയര്‍മെന്റ് മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ അമ്മയെ അനാവശ്യ ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുതെന്നും കെ മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു. കെ സുരേന്ദ്രന്‍ അമ്മയെ കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസ് കഴിവുറ്റ […]
Read more

ഞാനൊരു സാധാരണ പാര്‍ട്ടിപ്രവര്‍ത്തകന്‍, സിസ്റ്റത്തെ ഹൈജാക്ക്‌ ചെയ്യാനുള്ള ശക്തിയില്ല; ഷാഫി പറമ്പില്‍

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. ഈ പറയുന്നത്ര ശക്തിയൊന്നും എനിക്കില്ല, ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനും പാര്‍ട്ടി തന്ന അവസരങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരാളും മാത്രമാണ്. മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നും തനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടുത്തെ രണ്ട് ഭരണസംവിധാനങ്ങളും പരാജയപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ നയങ്ങളോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി ഇപ്പോള്‍ പറയുന്നില്ല. […]
Read more

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാ കാലത്തും എൽ.ഡി.എഫ് – യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നു ; കെ.സുരേന്ദ്രന്‍

കോഴിക്കോട് : നിലപാടില്‍ മലക്കം മറിഞ്ഞെങ്കിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാ കാലത്തും എൽ.ഡി.എഫ്- യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ തോല്‍പിക്കാന്‍ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.പി.സരിന്‍ പറഞ്ഞത് വസ്തുതയാണ്. ഇത്തവണ അത്തരം ധാരണകള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ട്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നു പറയുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി.പി. ദിവ്യയുടെ അറസ്റ്റ് എന്തുകൊണ്ട് നടക്കുന്നില്ലെന്ന് […]
Read more

മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക ലക്ഷ്യം ; മാണി സി.കാപ്പൻ

മേലടുക്കം : മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. മേലടുക്കം -സി.എസ്.ഐ പള്ളി – പഴുക്കാക്കാനം റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്ക് ‘ ഏക ആശ്രയമായ റോഡ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ മുടക്കി നവീകരിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും മലയോര മേഖലയിൽ വികസന വിപ്ലവം സാധ്യമാക്കാൻ എല്ലാവരും തുടർന്നും സഹകരിക്കണമെന്നും എം.എൽ. എ പറഞ്ഞു. […]
Read more

രാഹുലേട്ടന്റെ എക്സാമും ഞങ്ങൾ പാസാക്കും

ഇന്ന് രാവിലെ പാലക്കാട് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രലിൽ എത്തിയതായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ദേവാലയത്തിലെത്തിയവർ രാഹുലിനെ സ്നേഹത്തോടെ വരവേറ്റു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണമെന്ന് ചിലർ രാഹുലിനോട് പറഞ്ഞു. ഒപ്പം ഉണ്ടാകുമെന്നും പാലക്കാടിന്റെ വികസനത്തിന് തുടർച്ച നൽകുമെന്നും രാഹുൽ ഉറപ്പുനൽകി. സ്ഥാനാർഥി കത്തീഡ്രൽ ഭാരവാഹികളോട് സംസാരിക്കുകയും പിന്തുണ തേടുകയും ദേവാലയത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. ഇതേസമയം, ഒരുകൂട്ടം കുട്ടികൾ ദേവാലയത്തിലെ തന്നെ ഒരു പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. കുട്ടികളെ കണ്ടതും അവർക്ക് അടുത്തെത്തിയ രാഹുൽ […]
Read more

അടിയൊഴുക്കളുടെ അലയടി ശബ്ദം കേൾക്കുന്ന പാലക്കാട്

കേരളത്തിൽ മൂന്നു മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം ട്വിസ്റ്റുകൾ നടക്കുന്നത് പാലക്കാട് മണ്ഡലത്തിലാണ്. വയനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സാക്ഷാൽ പ്രിയങ്ക ഗാന്ധി തന്നെ മത്സരത്തിന് ഇറങ്ങുമ്പോഴും അതിനേക്കാൾ ഏറെ ചർച്ചകളിൽ ഇടം നേടുന്നത് പാലക്കാട് നിയോജകമണ്ഡലമാണ്. എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വടകരയുടെ എംപിയായി മാറുകയും ചെയ്തതോടെ വന്ന ഒഴിവിലേക്കാണ് മത്സരം നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയ കോൺഗ്രസിന് പിന്നീട് നേരിടേണ്ടിവന്നത് ഒട്ടേറെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.