Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

ഡി കെ ശിവകുമാര്‍ ജൂണ്‍ 3ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രി ആയി ഡി കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളും മന്ത്രിസഭാ അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പങ്കെടുക്കും. ഹൈക്കമാന്റിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രിയുടെ സ്ഥാനത്ത് നിന്ന് രാജിവച്ചതിനു ശേഷം 64 കാരനായ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധരാമയ്യ രാജിവച്ചതിന് പിന്നാലെ അദ്ദേഹം തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള സന്ദേശവും, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചിരുന്നു. […]
Read more

ഡീൻ കുര്യാക്കോസ് എം പിയെ പിന്തുണച്ച് പോസ്റ്റ്; പ്രവർത്തകനെ പുറത്താക്കി ഇടുക്കി ഡിസിസി

ഇടുക്കി: എംപി ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകനെതിരെ പാർട്ടി നടപടി. ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായ അനൂപ് കോച്ചേരിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചു. ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. ഡീൻ കുര്യാക്കോസ് എംപി വി ഡി സതീശന്റെ പോരാളിയാണെന്നും, എംപിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയാൽ ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർ നിശബ്ദരായി നിൽക്കില്ലെന്നും അനൂപ് കോച്ചേരി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഡീൻ കുര്യാക്കോസിനെതിരെ […]
Read more

കർണാടകത്തിൽ നാളെ നിർണായക കോൺഗ്രസ് നിയമസഭ കക്ഷിയോഗം

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. പുതിയ നേതാവായി ഡി കെ ശിവകുമാറിനെ നേതാവായി തിരഞ്ഞെടുക്കും. നാളെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് ഔദ്യോഗിക തീരുമാനമെടുക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രിമാരും മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂവെന്നാണ് സൂചന. പാർട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ ഹൈക്കമാൻഡ് ശ്രമം ശക്തമാക്കുകയാണ്. നാളെ നടക്കുന്ന കോൺഗ്രസ് […]
Read more

ഹൈക്കമാൻഡുമായി ചർച്ച നടത്തി സിദ്ധരാമയ്യ; നിർണായക വകുപ്പുകൾ വേണമെന്ന് ആവശ്യം

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ നിർണായക ചർച്ച നടത്തി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ചയിൽ മകൻ യതീന്ദ്ര സിദ്ധരാമയ്യക്ക് മന്ത്രിസഭയിൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകൾ നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർദേശങ്ങളും അദ്ദേഹം ഹൈക്കമാൻഡിന് കൈമാറി. എന്നാൽ സിദ്ധരാമയ്യയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്ന കാര്യം ചർച്ചയായില്ലെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ തന്നെ രാജ്യസഭാ നാമനിർദേശം വേണ്ടെന്ന് അദ്ദേഹം […]
Read more

നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയിൽ പ്രോട്ടോകോൾ വിവാദം. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സഭയ്ക്കകത്ത് പ്രവേശിച്ചതാണ് വിവാദത്തിന് കാരണം. നിയമസഭാ ചട്ടങ്ങൾ പ്രകാരം ഡിജിപിക്ക് സഭയ്ക്കകത്ത് പ്രവേശിക്കാൻ അനുമതി ഇല്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. സഭയ്ക്കകത്ത് എത്തിയ ഡിജിപി പിന്നീട് മറ്റൊരു വഴിയിലൂടെ പുറത്തുപോയതായും റിപ്പോർട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സ്പീക്കർ […]
Read more

ഫ്ലക്സൊരുക്കി കാത്തിരുന്നു; സോണിയയെയും രാഹുലിനെയും കാണാതെ വിജയ് മടങ്ങി

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ദില്ലിയിൽ കോൺഗ്രസ് നേതാക്കളെ കാണാതെ മടങ്ങിയതായി റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായി നിർദേശിച്ചിരുന്ന കൂടിക്കാഴ്ചയാണ് നടന്നില്ല. രാവിലെ ദില്ലിയിലെ തമിഴ്‌നാട് ഭവനിൽ നിന്നു നേരെ വിമാനത്താവളത്തിലേക്കാണ് വിജയ് പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ലെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയുമായി വിജയ് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ വികസന പദ്ധതികൾക്കായുള്ള കേന്ദ്ര സഹായം തേടിയിരുന്നു. കോൺഗ്രസ് […]
Read more

കോൺഗ്രസ് നേതാക്കൾക്കെതിരെ വെളിപ്പെടുത്തലുമായി എൻ ശക്തൻ എംഎൽഎ

തിരുവനന്തപുരം: പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് മറുപടി നൽകി എൻ. ശക്തൻ എംഎൽഎ. ഇടതുപക്ഷ നേതാവ് ജയദാസിനെ പിഎ ആയി നിയമിച്ചതിന്റെ പേരിൽ തനിക്ക് നേരിട്ട ആരോപണങ്ങൾ തെറ്റാണ് എന്ന് ശക്തൻ ഫേസ്ബുക്കിൽ വ്യക്തമാക്കി. രാഷ്ട്രീയപരമായി അപമാനിക്കാനുള്ള പ്രചാരണത്തിനാണ് പിന്നിലെന്ന് ശക്തൻ ആരോപിച്ചു. നെയ്യാറ്റിൻകരയിൽ സ്ഥാനാർഥിയാക്കാതിരിക്കാൻ, മന്ത്രിയാക്കാതിരിക്കാൻ ശ്രമം നടത്തിയത് ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കളാണ് എന്നാണ് അദ്ദേഹം പറയുന്നത്. ചെങ്കലിൽ മുൻപ് കോൺഗ്രസ് സാധാരണ 3000 […]
Read more

സിദ്ധരാമയ്യ പടിയിറങ്ങി; ലോക്ഭവന് രാജിക്കത്ത് കൈമാറി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് ഗവർണറുടെ സെക്രട്ടറിക്ക് കൈമാറി. ഇൻഡോറിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയെത്തുന്ന ഗവർണർ താവർ ചന്ദ് ഗെലോട്ട് രാജി ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് സൂചന. രാജി അംഗീകരിച്ചതിന് പിന്നാലെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് ഡി കെ ശിവകുമാറിനെ പുതിയ നേതാവായി തെരഞ്ഞെടുക്കും. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതെന്നാണ് വിവരം. 2023 മെയ് 20-നാണ് സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയത്. സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് […]
Read more

ഡികെ ശിവകുമാർ ക‍ർണാടക മുഖ്യമന്ത്രി; മന്ത്രിസഭയിൽ 3 ഉപമുഖ്യമന്ത്രിമാർ

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രി ആയി ഡികെ ശിവകുമാർ അധികാരമേറ്റു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പ്രഭാത-ഭക്ഷണ സംഭാഷണത്തിനുശേഷമാണ് തീരുമാനം വന്നത്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഡികെ ശിവകുമാറിന്റെ പേരിനെ നിർദേശിച്ചത്. പുതിയ മന്ത്രിസഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നതാണ് സൂചന. സിദ്ധരാമയ്യയുടെ വിശ്വസ്തർ ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. സിദ്ധരാമയ്യ ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും; കൂടിക്കാഴ്ച കഴിഞ്ഞ ശേഷം ഔദ്യോഗികമായി സിദ്ധരാമയ്യ രാജി സമർപ്പിക്കും. കഴിഞ്ഞ ദിവസത്തെ എഐസിസി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കും, […]
Read more

‘ഇഡി സർക്കാരിന്റെ സൈന്യമല്ല: രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര

കൊൽക്കത്ത: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയിത്ര. പ്രതിപക്ഷ നേതാക്കളെയാണ് ഇഡി ലക്ഷ്യമിടുന്നതെന്ന് മഹുവ ആരോപിച്ചു. “ഇഡി സർക്കാർയുടെ സ്വകാര്യ സൈന്യമല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നത് ഓർക്കണം,” എന്നാണ് മഹുവ മൊയിത്ര പ്രതികരിച്ചത്. ഇഡി നടപടിക്കെതിരെ അരവിന്ദ് കെജ്രിവാളും പ്രതികരിച്ചിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലെ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix