Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: congress

പാറശാലയും ഒല്ലൂരും പ്രവചിക്കും കേരളം ആര് ഭരിക്കുമെന്ന്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എപ്പോഴും പ്രവചനാതീതമാണ്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഭരണം മാറിമറിയുന്ന ‘മാറി മാറി വരുന്ന’ പതിവ് 2021-ൽ തിരുത്തപ്പെട്ടെങ്കിലും, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് കൃത്യമായി വായിച്ചെടുക്കുന്ന ചില മണ്ഡലങ്ങൾ ഇന്നും അദ്ഭുതമായി അവശേഷിക്കുന്നു. ഭരണവിരുദ്ധ തരംഗമായാലും ഭരണത്തുടർച്ചയായാലും, സംസ്ഥാനത്ത് ആര് അധികാരത്തിൽ വരണമെന്ന് കേരളം തീരുമാനിക്കുന്നതിന് മുൻപേ തങ്ങളുടെ ജനപ്രതിനിധികളെ ആ പക്ഷത്തേക്ക് ചേർത്തുനിർത്തുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരിലെ ഒല്ലൂരും തിരുവനന്തപുരത്തെ പാറശാലയും. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ ചരിത്രം പരിശോധിച്ചാൽ, കേരളത്തിൽ ആര് ഭരിക്കണമെന്ന് […]
Read more

കോൺ​ഗ്രസിന്റെ മോഹങ്ങൾ തളിർക്കുമോ;അസമിൽ പുതിയ സർവേ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് അസമിൽ രണ്ടാമത്തെ സർവേ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ് വോട്ട് വൈബ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ ബിജെപി നയിക്കുന്ന ഭരണകക്ഷിയായ എൻഡിഎ തുടർച്ചയായ വിജയം നേടുമെന്ന് സർവേയിൽ പറയുന്നു. അഭിപ്രായ വോട്ടെടുപ്പുകളുടെ ഏറ്റവും പുതിയ കണ്ടെത്തൽ പ്രകാരം, 126 അംഗ നിയമസഭയിൽ ബിജെപിക്ക് 87-97 സീറ്റുകൾ ലഭിക്കും. പ്രധാന എതിരാളിയായ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ ബ്ലോക്കിന് ഏകദേശം 26-36 സീറ്റുകൾ ലഭിക്കുമെന്നും പറയുന്നു. എൻഡിഎയ്ക്ക് 44 ശതമാനം വോട്ട് വിഹിതവും പ്രതിപക്ഷത്തിന് 36.7 ശതമാനം […]
Read more

ചേലക്കരയിൽ ഇത്തവണ അങ്കം പൊടിപാറും;കന്നിയങ്കത്തിന് മുസ്ലീം ലീഗ്

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ചേലക്കരയിൽ ഇത്തവണ തീപാറും. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരിവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ചേലക്കര മണ്ഡലം. സിപിഎമ്മിന്റെ ഉരുക്കു കോട്ട കൂടിയാണ്. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ മാറ്റം വരുത്തുമെന്ന പ്രഖ്യാപനത്തോടെ യുഡിഎഫിന് വേണ്ടി മുസ്ലീം ലീഗും കച്ച കെട്ടിയിറിങ്ങിയിട്ടുണ്ട്. ചേലക്കരയുടെ മനസ്സ് ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് പോയ കാല തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് എന്നാണെങ്കിലും പുതിയ രാഷ്‍ട്രീയ സമവാക്യങ്ങള്‍ തങ്ങള്‍ക്ക് […]
Read more

അസമിൽ വോട്ട് വൈബിന്റെ പുതിയ സർവേ

ന്യൂ ഡൽഹി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന രണ്ടാമത്തെ സർവേയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് തുടർച്ചയായ വിജയം പ്രവചിക്കുന്നു. ‘വോട്ട് വൈബ്’ നടത്തിയ സർവേ പ്രകാരം 126 അംഗ അസം നിയമസഭയിൽ എൻഡിഎയ്ക്ക് 87 മുതൽ 97 വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. പ്രധാന എതിരാളിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്കിന് 26 മുതൽ 36 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. സർവേയിൽ എൻഡിഎയ്ക്ക് 44 ശതമാനം വോട്ട് വിഹിതവും പ്രതിപക്ഷത്തിന് 36.7 ശതമാനം വോട്ട് […]
Read more

തൃശ്ശൂരില്‍ ശക്തമായ ത്രികോണപ്പോര്; മണ്ഡലം ആർക്കൊപ്പം

തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിൽ ഇത്തവണ ജനമസ്സ്‌ ആർക്കൊപ്പമെന്നത് പ്രവചനാതീതമാണ്. തൃശ്ശൂർ എല്‍ഡിഎഫും യുഡിഎഫും പലവട്ടം പ്രാതിനിധ്യം ഉറപ്പിച്ചിട്ടുള്ള മണ്ഡലമായ തൃശൂരില്‍ ഇപ്പോള്‍ എൻഡിഎയ്‍ക്കും ശക്തമായ വേരോട്ടമുണ്ട്. തൃശൂരിലാണ് എൻഡിഎ ആദ്യമായി ലോക്സഭയിലേക്കുള്ള ടിക്കറ്റ് എടുത്തത്. നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃശ്ശൂർ നിയമസഭാമണ്ഡലം. ഇത്തവണ ഗ്ലാമര്‍ പോരാട്ടമാണ് തൃശൂരില്‍ നടക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ട് […]
Read more

പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

എറണാകുളം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ നേതാക്കന്മാർ തമ്മിൽ വാഗ്‌വാദങ്ങളും ആരോപണങ്ങളും ഉയരുകയാണ്. കെ സി വേണുഗോപാലിന് നേരെ വ്യാജആരോപണം ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. 026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയില്‍ പറയുന്നു. […]
Read more

കോൺഗ്രസിന്റെ സ്വഭാവംവെച്ച് സിപിഐഎമ്മിനെ അളക്കണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസിന്റെ സ്വഭാവംവെച്ച് സിപിഐഎമ്മിനെ അളന്നുനോക്കാനും മാർക്കിടാനും വരേണ്ട എന്ന് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്യാസ്ത്രീകളെ ഉള്‍പ്പെടെ അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയോ എന്ന് അദ്ദേഹം ചോദിച്ചു. 2022-23ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് […]
Read more

വയനാട് പുനരധിവാസം; അവതരിപ്പിച്ചത് കള്ളകണക്ക്: വി കെ സനോജ്

കണ്ണൂർ: കോൺഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ട് തിരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ് എൽഡിഫ്. ലഭിച്ച ഫണ്ടിന്റെ കണക്കുകൾ അവതരിപ്പിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉണ്ടാകുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൂറ് വീടുപോലും നിർമ്മിക്കാൻ കഴിയാത്ത പാർട്ടിയാണോ കോൺഗ്രസെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കെപിസിസി പിരിച്ചുവിടുന്നതാണ് ഇതിനെക്കാൾ നല്ലതെന്നും പരിഹസിച്ചു. അവതരിപ്പിച്ചത് കള്ളക്കണക്കാണെന്നും സനോജ് തുറന്നടിച്ചു. തെരഞ്ഞെടുപ്പില്‍ തടി തപ്പാനുള്ള നീക്കമാണ് ഇപ്പോൾ കോൺഗ്രസ് നടത്തുന്നത്. രണ്ട് ജില്ലകളിൽ നിന്നും ഡിവൈഎഫ്‌ഐ പിരിച്ച പണം പോലും കേരളത്തിൽ നിന്നും […]
Read more

തിരഞ്ഞെടുപ്പിനൊരുങ്ങി തിരൂർ; ഇത്തവണ പച്ച പുതക്കുമോ

മലപ്പുറം: തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ മണ്ഡലങ്ങളിൽ പോരാട്ടം കടുക്കുകയാണ്. കേരളം ഉറ്റു നോക്കുന്ന മറ്റൊരു മണ്ഡലമാണ് തിരൂർ. മുസ്ലീം ലീ​ഗിൻ്റെ ഉറച്ച കോട്ടയാണ് ഇവിടം. സ്ലീം ലീ​ഗിൻ്റെ കോട്ടയാണെങ്കിലും 2006ൽ എൽഡിഎഫ് ഇവിടെ അട്ടിമറി വിജയം നേടിയിരുന്നു. എന്നാൽ പീന്നീട് മണ്ഡലം മുസ്ലീം ലീ​ഗ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇത്തവണയും തിരൂരിനെ പച്ച പുതപ്പിക്കാൻ സാധിക്കുമെന്നുതന്നെയാണ് ലീ​ഗിൻ്റെയും യുഡിഎഫിൻ്റെയും കണക്കു കൂട്ടൽ. തിരൂർ നഗരസഭയും വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കല്പകഞ്ചേരി, വളവന്നൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് നിലവിൽ […]
Read more

ലീഡ് ഉയർത്താൻ 5001 രൂപ വാഗ്ദാനം നൽകി യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഷാ പാലോടിന് ഏറ്റവും കൂടുതൽ ലീഡ് ഉയർത്തുന്ന മണ്ഡലത്തിന് പണം വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. 5001 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ദാദുഷ മണക്കാട്ടില്‍ ആണ് പണം വാഗ്ദാനം ചെയ്യുന്നത്. സംഭവം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് സിപിഐഎം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് വാഗ്ദാനം നടത്തിയിരിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer