Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല: മന്ത്രി കെ എം ഷാജി

മലപ്പുറം: ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി വ്യക്തമാക്കി. ഗ്രാമസഭകളുടെ അധികാരം തിരിച്ചുനൽകുമെന്ന് പറഞ്ഞത് പദ്ധതി അവസാനിപ്പിക്കും എന്ന അർത്ഥത്തിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഏതെങ്കിലും പദ്ധതിയെ തകർക്കാനല്ല പ്രവർത്തിക്കുന്നതെന്നും, നിലവിലുള്ള പദ്ധതികളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് മുന്നോട്ട് പോകുന്നതെന്നും കെ.എം. ഷാജി പറഞ്ഞു. ഗ്രാമപഞ്ചായത്തുകൾക്ക് അധികാരം തിരിച്ചുനൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ലൈഫ് മിഷൻ പദ്ധതി മാറ്റാൻ സർക്കാർ നീക്കം നടത്തുന്നു […]
Read more

മന്ത്രിമാർ അറിയാതെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണത്തിനില്ലെന്ന നിലപാടിൽ മന്ത്രിമാർ. വിഷയത്തിൽ ആഭ്യന്തര കാര്യമായതിനാൽ മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ടതില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നടപ്പാക്കേണ്ട സർക്കാർ വാഗ്ദാനങ്ങളിലാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധയെന്നും, ദിവസേന നടക്കുന്ന വിഷയങ്ങളിൽ ഉടൻ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സെക്രട്ടറിമാരുടെ നിയമന വിഷയത്തിൽ മന്ത്രിസഭാ യോഗത്തിന് ശേഷമേ പ്രതികരണം സാധ്യമാകൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു. നിലവിൽ വിഷയത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി കെ. മുരളീധരൻ […]
Read more

പൂച്ച പെറ്റ് കിടക്കുന്ന ഖജനാവല്ല; ബാക്കിയുള്ളത് 5,429 കോടി രൂപ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ് യുഡിഎഫ് സർക്കാർ ചുമതലയേറ്റ സമയത്ത് സംസ്ഥാന ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് ധനവകുപ്പിന്റെ വിവരാവകാശ രേഖ. ഈ മാസം ഒന്നുവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ മറുപടിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. കേരളം സാമ്പത്തികമായി തകർന്ന സംസ്ഥാനമാണെന്ന എ കെ ആന്റണിയുടെ പരാമർശം നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക […]
Read more

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ മാറ്റം വരുത്തിയ ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം. സർക്കാർ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Read more

പാവങ്ങളുടെ വീടിന് മേൽ രാഷ്ട്രീയ പ്രതികാരം?

നീണ്ട തർക്കങ്ങൾക്കൊടുവിൽ മെയ്‌ 14ന്‌ വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ്‌ തീരുമാനിച്ചപ്പോൾ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗവുമായ എ കെ ആന്റണി മാധ്യമങ്ങളോട്‌ ഒരു കാര്യം പറഞ്ഞിരുന്നു. ‘ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാകുമെന്ന്‌ പ്രതീക്ഷിക്കരുത്‌. മുണ്ടുമുറുക്കിയുടുക്കണം. കുറച്ച്‌ കയ്‌പുനീർ കുടിക്കേണ്ടിവരും. കേരളം പാപ്പരാണ്‌.’ നിയുക്ത മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഈ പ്രസ്‌താവന വോട്ട്‌ ചെയ്‌തവർക്കുള്ള ഒരു സന്ദേശമായിരുന്നു. ഇതേ പ്രസംഗം എ കെ ആന്റണി മുമ്പും നടത്തിയിട്ടുണ്ട്‌ 2001ൽ മുഖ്യമന്ത്രിയായ സമയം. കാലം മാറിയതും കേരളം […]
Read more

മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്ക് പുതിയ നമ്പറുകൾ അനുവദിച്ചു. മന്ത്രിമാരുടെ ആവശ്യങ്ങളും മുൻഗണനകളും പരിഗണിച്ചാണ് നമ്പർ ക്രമീകരണം അന്തിമമാക്കിയത്. പുതിയ പട്ടികപ്രകാരം മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ വാഹനത്തിന് നമ്പർ 1 അനുവദിച്ചപ്പോൾ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് 9-ാം നമ്പർ നൽകി. രണ്ടാം നമ്പർ പി.കെ. കുഞ്ഞാലിക്കുട്ടിക്കും, മൂന്നാം നമ്പർ മോൻസ് ജോസഫിനും, നാലാം നമ്പർ സണ്ണി ജോസഫിനും അനുവദിച്ചു. മറ്റ് മന്ത്രിമാരുടെ നമ്പറുകൾ ഇപ്രകാരമാണ്: കെ. മുരളീധരൻ – 11, എ.പി. അനിൽകുമാർ […]
Read more

കൂടിക്കാഴ്ച ഹൃദ്യം; വി ഡി സതീശനും യുഡിഎഫിനും ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ എഐസിസി ദേശീയ നേതാക്കളുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം വിവിധ ഘട്ടങ്ങളിലായി ചർച്ച നടത്തി. രാവിലെ 9 മണിയോടെയാണ് വി.ഡി. സതീശൻ ആദ്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ […]
Read more

ആരോ​ഗ്യമന്ത്രി ആദ്യം ചർച്ച നടത്തേണ്ടത് രോഗികളുമായി:ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: പുതിയ ആരോഗ്യ മന്ത്രി ആദ്യം ഉദ്യോഗസ്ഥരുമായി അല്ല, രോഗികളുമായി ചർച്ച നടത്തണമെന്ന ആവശ്യവുമായി ഡോ. ഹാരിസ് ചിറക്കൽ. ആരോഗ്യ സംവിധാനത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അവ പഠിച്ച് പരിഹാരം കാണാൻ സർക്കാർ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ഇപ്പോഴും പൂർണമായും ശരിയായിട്ടില്ല. രോഗികളുടെ അടിസ്ഥാന ആവശ്യങ്ങൾ മനസിലാക്കി അതനുസരിച്ച് നടപടികൾ സ്വീകരിക്കണം. ശക്തമായ വികസന പ്രവർത്തനങ്ങൾ ആരോഗ്യ മേഖലയ്ക്ക് അനിവാര്യമാണ്, എന്നാണ് ഹാരിസ് ചിറക്കലിന്റെ പ്രതികരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസ്ഥാനത്തെ പ്രധാന […]
Read more

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറിനെ നിയമിച്ചതിൽ വിമർശനവുമായി പി രാജീവ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി. രാജീവ് രംഗത്ത്. കേരളത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന വ്യക്തിയെ ചീഫ് സെക്രട്ടറിയാക്കിയതിനെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കേരളത്തിലെ നിയമനമെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥാനത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ കൂളിംഗ് […]
Read more

കേരളത്തിൽ പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ: സംസ്ഥാനത്ത് നിലവിൽ പവർ കട്ട് ഇല്ലെന്നും പവർ ഫെയിലിയർ മാത്രമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തടസ്സങ്ങൾ സംഭവിക്കുന്നതെന്നും, ഇതിന് കുറച്ച് ദിവസം കൂടി തുടർച്ച ഉണ്ടാകാമെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അറിയിച്ചു. സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുൻപ് ഉയർന്ന വൈദ്യുതി ഉപഭോഗവും സാങ്കേതിക പ്രശ്നങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മുൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix