സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം; പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു

പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരായ ആരോപണം പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. തട്ടിപ്പ് കേസില്‍ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാന്‍ പൊലീസിനെ ഉപയോഗിച്ച് ജോയലിനെ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്. ജില്ലാ നേതാക്കളെ പോലും സംശയ നിഴലില്‍ ആക്കുന്ന ആരോപണത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം. ജോയലും പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന സിപിഎം അടൂര്‍ ഏരിയ സെക്രട്ടറിയുടെ വാദമെല്ലാം പൊളിഞ്ഞു. ജോയല്‍ അടിമുടി പാര്‍ട്ടി […]
Read more

സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തു. മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡന്റ് പി പ്രമോദ് കുമാര്‍, പെരിയ സഹകരണ ബാങ്ക് പ്രസിഡന്റ് ടി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു […]
Read more

സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് സിപിഐ സമ്മേളനം

തിരുവനന്തപുരം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം. സർക്കാരിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു എന്നും ഇടതു സർക്കാരിനെപോലെ അല്ല തീരുമാനങ്ങൾ എന്നും ഗവർണർ വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. ഗവര്‍ണര്‍ വിഷയത്തില്‍ തന്നെയാണ് പ്രധാന വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സിപിഎമ്മിന് ഒട്ടും ആത്മാർത്ഥതയില്ലെന്നും നിലപാടുകളില്‍ ഉറച്ചുനിൽകുന്നില്ലെന്നും സിപിഎമ്മിന്റെ വകുപ്പുകളില്‍ അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും വിമർശനം ഉയർന്നു. എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഎമ്മിന്റെ ശ്രമം. വലിയ പാര്‍ട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ […]
Read more

പി സി ചാക്കോ അങ്കമാലിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ഇപ്പോഴേ സജീവമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കളമൊരുങ്ങും. എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് പരസ്പരം അനിവാര്യമായ കാര്യമാണ്. കേരളത്തിൽ മാത്രം അധികാരത്തിലുള്ള സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്കും തുടർച്ചയായി അധികാരത്തിന് പുറത്തു നിൽക്കുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിക്കും രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും കേരളം പിടിക്കുക എന്ന ലക്ഷ്യത്തിൽ താഴെ […]
Read more

കോൺഗ്രസ് മുക്ത ഭാരതത്തിന് ബിജെപിയ്ക്ക് സിപിഎമ്മിന്റെ പിന്തുണ: രമേശ്‌ ചെന്നിത്തല

എംവി ഗോവിന്ദന്റെ ആർഎസ്എസ് ബന്ധത്തെപറ്റിയുള്ള പരാമർശം വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആർഎസ്എസുമായി സിപിഎമ്മിന് എല്ലാക്കാലത്തും അന്തർധാരയുണ്ട്. ഇപ്പോഴത്തെ പരാമർശം എം സ്വരാജിന് വോട്ട് കിട്ടാനുള്ള കൂർമബുദ്ധിയുടെ ഭാഗമായി ഉണ്ടായ ബുദ്ധിയിൽ നിന്നും വന്നതാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. അതിനു സിപിഎം പൂർണ പിന്തുണ നൽകുകയാണ് ചെയ്യുന്നത്. നിലമ്പൂരിൽ യുഡിഎഫ് വിജയം സുനിശ്ചിതമാണ്. എൽഡിഎഫിന്റെ കള്ളപ്രചരണം ജനങ്ങൾ തിരിച്ചറിയും. പിവി അൻവർ പിടിക്കുക എൽഡിഎഫ് വോട്ടുകൾ മാത്രമാണെന്നും ചെന്നിത്തല […]
Read more

നിലമ്പൂരില്‍ സിപിഎം – ബിജെപി ധാരണയെന്ന് അടൂര്‍ പ്രകാശ്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആര്‍എസ്എസ് ബന്ധം പരാമർശിച്ച പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്. പഴയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. തുറന്നു പറഞ്ഞതിന് നന്ദിയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ള വോട്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് ശാസ്ത്രീയമായി പഠിക്കുന്ന പാർട്ടിയാണ് സിപിഎം. കള്ളവോട്ടുകൾ ഉണ്ടാക്കി എന്ന് ജീ സുധാകരൻ പറഞ്ഞതിനെ […]
Read more

എം സ്വരാജ് നിലമ്പൂരിൽ സിപിഎം സ്ഥാനാർത്ഥി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. Conent: M Swaraj is the Left candidate in Nilambur
Read more

റിപ്പോർട്ടർ വീഴും; സർജിക്കൽ സ്ട്രൈക്കുമായി ഏഷ്യാനെറ്റ്

മലയാളത്തിലെ മുൻനിര വാർത്താ ചാനലുകളിൽ എല്ലാകാലത്തും ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. എന്നാൽ സമീപകാലത്ത് റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റ് ന്യൂസ്‌ കാലാകാലങ്ങളായി പിന്തുടർന്ന ഒന്നാം സ്ഥാനം അട്ടിമറിയിലൂടെ നേടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി ബാർക്ക് റേറ്റിംഗ് കണക്കുകൾ പുറത്തു വരുമ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത് റിപ്പോർട്ടർ ടിവി ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് റിപ്പോർട്ടറിനെ വീഴ്ത്തുവാൻ സർജിക്കൽ സ്ട്രൈക്കുമായി രംഗത്ത് വന്നിരിക്കുന്നത്. നികേഷ് കുമാർ വിട്ട ശേഷം റിപ്പോർട്ടർ ചാനലിൻ്റെ പ്രധാന മുഖങ്ങളിലൊന്നും നട്ടെല്ലും ആയി […]
Read more

വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ക്ക് താമസത്തിനുള്ള വാടക തുക ഉടനടി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.ടൗണ്‍ഷിപ്പ് നിര്‍ണത്തിനായി ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു. വേണ്ട മരങ്ങള്‍ അനുമതിയോടെ മുറുച്ചുമാറ്റുക, വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം, പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് […]
Read more

വട്ടിയൂർക്കാവിൽ രാജീവ് ചന്ദ്രശേഖർ, കെ മുരളീധരൻ, വി കെ പ്രശാന്ത് നേർക്കുനേർ…!

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടാൻ പോകുന്ന മണ്ഡലമായിരിക്കും തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്. ഈ സീറ്റ് മൂന്ന് മുന്നണികളുടെയും നിർണായക സീറ്റായി മാറും. ഇവിടെ മത്സരിക്കാൻ പോകുന്നത് മുന്ന് മുന്നണികളിലെയും വമ്പന്മാർ തന്നെ ആകുമെന്ന സൂചനയാണ് നമുക്ക് ലഭിക്കുന്നത്. ബിജെപിയിൽ നിന്ന് നിലവിലെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കാനാണ് ഏറ്റവും സാധ്യതയുള്ളത്. യുഡിഎഫിൽ മുൻ വട്ടിയൂർക്കാവ് എംഎൽഎ യും മുൻ കെപിസിസി പ്രസിഡൻ്റുമായ കെ മുരളീധരൻ ഉറപ്പായും ഇവിടെ നിന്ന് മത്സരിക്കുമെന്നാണ് അറിയുന്നത്. ഏറെക്കുറെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.