സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

സിപിഎമ്മിനെ നയിക്കാന്‍ എം എ ബേബി

സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തന്നെ തെരഞ്ഞെടുക്കും എന്നതില്‍ ഏറെക്കുറെ ധാരണയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് എം എ ബേബിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്നായിരുന്നു വിശദീകരണം. ബേബിയുടെ പേരാണ് പോളിറ്റ് ബ്യൂറോയില്‍ കേരളം മുന്നോട്ട് വെച്ചത്. എന്നാല്‍, അശോക് ധാവ്ളയും പശ്ചിമ ബംഗാള്‍ ഘടകവും ഇതിനെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ പിന്തുണയും ബേബിക്കാണ്. പിബി നിര്‍ദേശമായി കേന്ദ്ര കമ്മിറ്റിയില്‍ വെക്കുന്നതും […]
Read more

എംഎ ബേബി, കേരള കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്

എംഎ ബേബി, കേരള കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്. ഇനി സിപിഎം ജനറല്‍ സെക്രട്ടറി പദം അലങ്കരിക്കുമ്പോള്‍ നേരിടാനും മറികടക്കാനും കടമ്പകളേറെയാണ്. രാജ്യത്ത് കേരളത്തില്‍ മാത്രം വേരോട്ടമുള്ള തൊഴിലാളി പ്രസ്ഥാനത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും, അതോടൊപ്പം പാര്‍ട്ടിയുടെ അടിയുറച്ച ആശയങ്ങള്‍ വരുന്ന തലമുറകളിലേക്കും പകര്‍ന്നു കൊടുക്കേണ്ട ചുമതല ഇനി ഈ 72കാരനിലായിരിക്കും. അന്യംനിന്ന് പോയ പാര്‍ട്ടിയെന്ന് മറ്റുള്ളവര്‍ അടക്കം പറയുമ്പോളും, ഘോരഘോരം പ്രസംഗിച്ച് സിപിഎം എന്ന പാര്‍ട്ടിയെ താഴ്ത്തി കെട്ടുമ്പോളും ഉള്ളിലെ പോരാട്ടവീര്യം ചോരാതെ ചെങ്കൊടിയെ മാറോടണക്കി […]
Read more

CPM കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേര്‍

മധുര: കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേര്‍ സിപിഎം കേന്ദ്രകമ്മിറ്റി യിലേക്ക്. ടിപി രാമകൃഷ്ണന്‍, ദിനേഷ് പുത്തലത്ത്, കെ.എസ്. സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെത്തുന്ന മൂന്നുപേര്‍. വനിതാ പ്രാതിനിധ്യം പരിഗണിച്ചാണ് കെ. സലീഖയെ കേന്ദ്ര കമ്മിറ്റിയിലേക്ക് പരിഗണിച്ചതെന്നാണ് വിവരം. എകെജി സെന്റര്‍ നോമിനിയായാണ് ദിനേഷ് പുത്തലത്ത് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തുന്നത്. നിലവില്‍ സംസ്ഥാ സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. പിബിയില്‍നിന്ന് ഇത്തവണ ഒഴിവാകുന്ന മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രന്‍ പിള്ള, […]
Read more

കെ കെ ശൈലജക്ക് പി ബിയില്‍ ഇടം കിട്ടിയില്ല

മധുര: 17 അംഗ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 7 പേര്‍ പ്രായപരിധിയില്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കെ.കെ ശൈലജ പിബിയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കേരളത്തില്‍ നിന്ന് പുതുതായി ആരും പിബിയില്‍ ഉണ്ടായേക്കില്ല. പി ബിയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചില്ല. പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ AIDWA ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്‌ളയും തമിഴ്‌നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുക. പ്രായപരിധിയില്‍ നിന്ന് ഒഴിവായാലും AIDWA അഖിലേന്ത്യാ അധ്യക്ഷയായതിനാല്‍ പി കെ […]
Read more

സിപിഐഎം ഇനി എം എ ബേബി നയിക്കും: ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു

മധുര: സിപിഐഎമ്മിന്റെ അമരക്കാരനായി എം എ ബേബി. സിപിഐഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തു. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനം. ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു ജനറല്‍ സെക്രട്ടറി വരുന്നത്. എട്ട് പേരാണ് എം എ ബേബിയെ പോളിറ്റ് ബ്യുറോയിൽ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. മധുരയില്‍ വച്ച് നടന്ന 24ാമത് മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, […]
Read more

സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി…?

മധുര: 24ാം സിപിഎം പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ ജനറൽ സെക്രട്ടറിയായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കൂടിയായ എം എ ബേബിയെ തിരഞ്ഞെടുക്കുമെന്ന് സൂചന. പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളം മുന്നോട്ട് വെച്ചത് എം എ ബേബിയുടെ പേരാണ് . എന്നാൽ, കിസാൻ സഭാ നേതാവ് അശോക് ധാവ്‌ളയും പശ്ചിമ ബംഗാൾ ഘടകവും ഇതിനെ എതിർക്കുന്നുവെന്നാണ് സൂചന. ഭൂരിപക്ഷ പിന്തുണ ബേബിക്കാണ്. പിബി നിർദേശമായി കേന്ദ്ര കമ്മിറ്റിയിൽ വെക്കുക ബേബിയുടെ പേരാണ്. അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. […]
Read more

മാസപ്പടി കേസ്; നടപടികള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ട് സിഎംആര്‍

ന്യൂഡൽഹി: മാസപ്പടി കേസിൽ സീരിയസ് ഫോർ ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്യുന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി ജൂലായിലാണ് പരിഗണിക്കുക. അതുവരെ തുടർനടപടികൾ നിർത്തിവെക്കണമെന്നും റിപ്പോർട്ട് പുറത്തുവിട്ടവർക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. കരിമണൽ കമ്പനിയായ സിഎംആർഎൽ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിൽ […]
Read more

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയിരുന്നത്. 232-ന് എതിരെ 288 വോട്ടുകൾക്കാണ് ബില്ല് ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തിരുന്നു.17 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് ബില്ല് രാജ്യസഭ കടന്നത്. 13 മണിക്കൂർ ചർച്ചകൾക്കൊടുവിലാണ് ലോക്സഭയിൽ ബില്ല് പാസായത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും […]
Read more

സിഐടിയു സമരം: കച്ചവടം അവസാനിപ്പിച്ച് വ്യാപാരി

പാലക്കാട്: കുളപ്പുള്ളിയിലെ സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ സിഐടിയു സമരം നടത്തിയതിനെ തുടർന്ന് കച്ചവടം നിർത്തിയതായി വ്യാപാരി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം നിർത്തിയത്. കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ കടയുടെ മുന്നില്‍ ഷെഡ് കെട്ടി രണ്ടാഴ്ചയായി സി ഐ ടി യു തൊഴില്‍ സമരം നടത്തുകയായിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം താല്‍ക്കാലികമായി നിർത്തുന്നതെന്ന് ജയപ്രകാശ്. യന്ത്രമുണ്ടെങ്കിലും സിമന്‍റ് കയറ്റിയിറക്കാൻ അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്നാണ് സിഐടിയുവിന്‍റെ വാദം യന്ത്രം […]
Read more

എംഎം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; രണ്ടു ദിവസം കൂടി ഐസിയുവിൽ തുടരും

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി. വെൻ്റിലേറ്ററിന്റെ സഹായം മാറ്റിയ എം.എം മണി രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ തുടരും. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെയാണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെ എംഎം മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ശ്വാസതടസ്സ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മാണി വിശ്രമത്തിലിരിക്കുന്നതിനിടെയാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി മധുരയിൽ എത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കവെ വീണ്ടും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.