സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

സിപിഎം സമ്മേളന റിപ്പോർട്ട് ചോർന്നു; അതും മനോരമയിൽ

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സംഘടനാ റിപ്പോർട്ട് ചോർന്ന സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചോർന്ന റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത് മനോരമ പത്രത്തിൽ ആണെന്നുള്ളത് കൂടിയാണ് വിവാദം കൂടുതൽ ശക്തീകരിക്കുവാനും കാരണമായിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് പത്രത്തിലൂടെ പൊതു സമൂഹത്തിലെത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ശേഷമാകും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോരുക. എന്നാൽ രാവിലെ മനോരമ പത്രത്തിലൂടെയാണ് എല്ലാവരും പ്രവർത്തന റിപ്പോർട്ട് അറിയുന്നത്. മനോരമയിലെ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായരാണ് പ്രവര്‍ത്തന […]
Read more

മൂന്നാമതും അധികാരത്തിൽ എത്തുമെന്ന് ഉറപ്പിച്ച് CPM

കേരളത്തിൽ മൂന്നാമതും ഇടതുമുന്നണി തന്നെ അധികാരത്തിൽ എത്തുമെന്ന് സിപിഎം നേതാക്കൾ ഉറപ്പിച്ചു തന്നെ പറയുകയാണ്. തരൂരും മുല്ലപ്പള്ളിയും പോലെയുള്ള ചില കോൺഗ്രസ് നേതാക്കളും അത്തരത്തിലുള്ള സൂചനകൾ നൽകുകയും ചെയ്തിട്ടുണ്ട്. ആദ്യ പിണറായി സർക്കാരിന് ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുവേ നല്ല സ്വീകാര്യത ആയിരുന്നെങ്കിലും രണ്ടാം പിണറായി സർക്കാർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തന്നെ അപമാനമായി മാറുകയായിരുന്നു. ജനങ്ങളെ പരിഗണിക്കാതെയുള്ള സർക്കാരിന്റെ മുന്നോട്ടുപോക്കിൽ പാർട്ടി പ്രവർത്തകർക്ക് പോലും സ്വന്തം സർക്കാരിനെയും നേതാക്കളെയും തള്ളി പറയേണ്ട ഗതി പോലും ഉണ്ടായി. വിവാദങ്ങളിൽ […]
Read more

2026 ൽ പത്തനംതിട്ടയിൽ അഞ്ചിടത്തും യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സമീപകാലത്ത് എങ്ങും കേരളം കണ്ടിട്ടില്ലാത്ത കടുത്ത പോരാട്ടം ആകും 2026ൽ നടക്കുക. നിലവിൽ പല ജില്ലകളിലും ഇടതുപക്ഷത്തിന്റെ അധിനിവേശമാണ് ഉള്ളത്. ആ നിലയിൽ മുൻനിരയിലുള്ള ഒരു ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് വിജയിച്ചു വരുന്നത്. തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയാണ് പത്തനംതിട്ട. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, […]
Read more

തൊഴുത്ത് നിർമ്മാണത്തിന് വായ്പ അനുവദിക്കാൻ കൈക്കൂലി, സിപിഎം നേതാവിനെതിരെ പരാതി

പാലക്കാട്‌: തൊഴുത്ത് നിർമ്മാണത്തിന് പഞ്ചായത്തിൽ നിന്നും വായ്പ അനുവദിക്കുന്നതിന് സിപിഎം നേതാവ് പണം വാങ്ങിയെന്ന് പരാതി. പാലക്കാട് കൊടുമ്പ് ഗ്രാമ പഞ്ചായത്തിലാണ് സംഭവം. സിപിഎം കാടാങ്കോട് ബ്രാഞ്ച് സെക്രട്ടറി ഷാഫി ഖുറൈഷി പണം വാങ്ങിയെന്നാണ് ആരോപണം. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് ഇയാള്‍. തൊഴുത്തിനായി അപേക്ഷ നല്‍കിയവരില്‍ നിന്ന് ഷാഫി ഖുറൈഷി 10,000 രൂപയാണ് വാങ്ങിയത്. ജിഎസ്ടി ബില്‍ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പൈസ വാങ്ങിയതെന്ന് പരാതിക്കാർ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ പണം തിരികെ നല്‍കി രസീത് […]
Read more

കാസയുടേത് ബിജെപി സ്പോൺസേർഡ് രാഷ്ട്രീയ പാർട്ടിയോ….?

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്ക് മാത്രമല്ല നിർണായകം. അതിനപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ ഭരണവും വിവിധ സീറ്റുകളും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന മറ്റു ചിലരും ഉണ്ട്. ഭരണത്തെ ഏതെങ്കിലും തരത്തിൽ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കുവാനും വിലപേശലുകൾ നടത്തുവാനും കഴിയുന്നത്ര അവസരം ഒരുക്കലാണ് അവരുടെയൊക്കെ ലക്ഷ്യം. ആ കൂട്ടത്തിൽ പ്രധാനപ്പെട്ടവരാണ് കാസ. വരുന്ന തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള തിരക്കിലാണ് അവർ. ബിജെപിക്ക് സഹായകരമാകുന്ന തീരുമാനങ്ങളും നിലപാടുകളും ആയിരുന്നു അവർ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ളത്. പുതിയ രാഷ്ട്രീയ […]
Read more

സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം

തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് അവതരിപ്പിക്കേണ്ട സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം. ബില്ലിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുമതി നൽകിയില്ല. അതേസമയം സ്വകാര്യ സർവകലാശാല ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകിയിട്ടുണ്ട്. കുസാറ്റ്, കെ ടി യു, മലയാളം സർവകലാശാല ഭേദഗതി ബില്ലിൽ ആണ് അനിശ്ചിതത്വം തുടരുന്നത്.സ്പീക്കറുടെ റൂളിംഗ് ഉണ്ടെങ്കിൽ സർക്കാരിന് ബിൽ അവതരിപ്പിക്കാം. ചാൻസിലറുടെ അധികാരം കുറക്കുന്ന ഭേദഗതിയിൽ ആണ് രാജ് ഭവൻ തീരുമാനം നീട്ടുന്നത്. സർവകലാശാല ഭേദഗതി ബിൽ മലയാളത്തിൽ ആയത് കൊണ്ടാണ് മുൻകൂർ […]
Read more

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: സർക്കാരിന് പ്രശംസയുമായി ഓർത്തഡോക്സ് സഭ

കൊച്ചി: നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിച്ച എൽഡിഎഫ് സർക്കാരിന് പ്രശംസയുമായി ഓർത്തഡോക്സ് സഭ. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നൽകുന്നത് വലിയ പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു. 1,52,905 കോടി രൂപയുടെ നിക്ഷേപസന്നദ്ധത വ്യവസായഗ്രൂപ്പുകൾ വാഗ്ദാനം ചെയ്തത് പ്രശംസനീയമാണെന്നും നിക്ഷേപങ്ങൾ വന്നാൽ കുടിയേറ്റം കുറയുമെന്നും സഭ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാർ ശ്രമം ഗ്ലാഘനീയമെന്ന് സഭാ സിനഡ് അഭിപ്രായപ്പെട്ടു.
Read more

ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവിൻ്റെ കട സിപിഎം തകർത്തെന്ന് പരാതി

മലപ്പുറം: കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവ് സുധീർ പുന്നപാലയുടെ കട സി.പി.എം പ്രവർത്തകർ തകർത്തതായി പരാതി. കൂടാതെ കട പൂട്ടി താക്കോൽ കൊണ്ടുപോയെന്നും ആരോപണമുണ്ട്. ചുങ്കത്തറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി റീനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സുധീർ പുന്നപ്പാല പൊലീസിൽ പരാതി നൽകി. അതെസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുധീർ പുന്നപ്പാല മലപ്പുറം എസ്. പിക്ക് പരാതി നൽകിയിട്ടുണ്ട്.
Read more

ആർഎസ്എസും ബിജിപിയും വിഴുങ്ങുന്ന സിപിഎം

സമ്പൂർണ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസും അതിന്റെ പ്രതിപുരുഷനായ ഇന്ത്യൻ ഭരണം കൈയാളുന്ന നരേന്ദ്രമോദിയും ഫാസിസ്റ്റോ നവഫാസിസ്റ്റോ അല്ലെന്നുള്ള സിപിഎം പാർട്ടി കോൺഗ്രസ് രേഖയിലെ പരാമർശം ആദ്യമായി ഉണ്ടാകുന്ന ഒന്നല്ല. 2018 ൽ പ്രകാശ് കാരാട്ട് സിപിഎം മുഖപ്രസിദ്ധീകരണമായ ‘പീപ്പിൾസ് ഡെമോകസി’യിൽ ഇത്തരം ആശയം ഉൾകൊള്ളുന്ന ലേഖനമെഴുതിയിരുന്നു. മോദി ഭരണകൂടം ഫാസിസ്റ്റോ അർദ്ധ ഫാസിസ്റ്റോ അല്ലയെന്ന തരത്തിലായിരുന്നു അതിന്റെ സാരാംശം. പിന്നീട് ഈ ലേഖനം ഗണശക്തി, ദേശാഭിമാനി, തീക്കതിർ എന്നീ സിപിഎം പത്രങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ പാർട്ടി ജനറൽ […]
Read more

എ വി റസലിന്റെ സംസ്കാരം ഞായറാഴ്ച; ഇന്ന് പൊതുദർശനം

കോട്ടയം: അന്തരിച്ച സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ സംസ്കാരം ഞായറാഴ്ച. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചെന്നൈയിൽ നിന്നും വിമാന മാർഗം ആദ്യം നെടുമ്പാശ്ശേരിയിലെത്തും. അവിടെ നിന്ന് വിലാപയാത്രയായി ഉച്ചയ്ക്ക് 12ന് പാർടി കോട്ടയം ജില്ല കമ്മിറ്റി ഓഫീസിൽ എത്തിക്കും. രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ച ശേഷം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാവും. നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. എ വി റസൽ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.