സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ആഹാരം കഴിക്കുന്നതിനിടെ നഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പുല്ലാനി മുക്കിൽ റിട്ടയേർഡ് കെഎസ്‌ആർടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകൾ എസ് എൽ വൃന്ദ ആണ് മരിച്ചത്. വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ വൃന്ദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് അമ്മയോട് പറഞ്ഞു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മുറിയിൽ നിന്ന് ഒരു മരുന്നുകുപ്പി കണ്ടെടുത്തു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് നിഗമനം. സംഭവത്തിൽ […]
Read more

പച്ചകുത്തി; സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ട 17-കാരന്‍ ജീവനൊടുക്കി

ചെന്നൈ: കൈയില്‍ പച്ചകുത്തിയതിനാല്‍ സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ട നിരാശയില്‍ 17-കാരന്‍ ജീവനൊടുക്കി. മധുര തത്തനേരി സ്വദേശി ബാലമുരുകന്റെ മകന്‍ യോഗാ സുധീഷാണ് മരിച്ചത്. മധുരയിലെ സ്വകാര്യകോളേജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് മരിച്ച യോഗാ സുധീഷ്. കുട്ടിക്കാലം മുതല്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന യോഗാ സുധീഷ് ശാരീരികക്ഷമതാ പരീക്ഷയില്‍ വിജയമുറപ്പിക്കാനായി പരിശീലനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അടുത്തിടെ ഈറോഡില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ കൈയില്‍ പച്ചകുത്തിയതുകാരണം അവസരം നിഷേധിക്കപ്പെട്ടു. അതിനുശേഷം മാനസികവിഷമത്തിലായിരുന്ന യോഗാ സുധീഷ് കഴിഞ്ഞ ദിവസം […]
Read more

നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലാണ് സംഭവം. 19 കാരനായ അനുരാഗ് ബോര്‍കര്‍ എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് ഡോക്ടര്‍ ആകേണ്ടെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഒബിസി കാറ്റഗറിയില്‍ ഓള്‍ ഇന്ത്യ റാങ്ക് 1475 നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ എംബിബിഎസ് കോഴ്സ് ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വിദ്യാര്‍ത്ഥിയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിസിനസ് ആണ് താത്പര്യമെന്നും മെഡിക്കല്‍ ജീവിതം […]
Read more

കൊല്‍ക്കത്തയില്‍ കനത്തമഴ : 5 മരണം; ജനജീവിതം താറുമാറായി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ ആരംഭിച്ച മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലാവുകയും നഗരത്തിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തു. മഴക്കെടുതി മൂലം നഗരത്തില്‍ അഞ്ചു പേര്‍ മരിച്ചു. ദക്ഷിണ ബംഗാള്‍ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പല സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ ഒട്ടുമിക്ക മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു. ഷാഹിദ് ഖുദിറാം, […]
Read more

ആശുപത്രി ജീവനക്കാരി മരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആശുപത്രി ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷാണ് മരിച്ചത്. ശാസ്‌തമംഗലം എസ് പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം ജീവനക്കാരിയായിരുന്ന അലിഷയെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ സംബന്ധിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
Read more

കാട്ടുപന്നിയുടെ ഇറച്ചി കറി വച്ചു കഴിച്ച കേസ്; ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍: കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ മിഥുന്‍ (30) ആണ് തൂങ്ങി മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി. പ്രവര്‍ത്തകനുമാണ് മരിച്ച മിഥുൻ. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ദേശമംഗലത്ത് അനധികൃതമായി വൈദ്യുതി കെണി ഒരുക്കി കാട്ടുപന്നിയെ പിടിച്ചു കൊന്നു മാംസം വില്പന നടത്തിയ ആളില്‍നിന്നു ഇറച്ചി വാങ്ങി കറിവച്ചു കഴിച്ച കേസില്‍ വനം വകുപ്പ് മിഥുനെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷമാണ് മിഥുന്‍ […]
Read more

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; നഴ്സിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ഒരാള്‍ മരിച്ചു. 108 ആംബുലന്‍സിലെ നഴ്സ്, കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇടുക്കി കാഞ്ചിയാറില്‍ നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഏറ്റുമാനൂര്‍- പാല റോഡില്‍ പുന്നത്തൂര്‍ കവലയില്‍ അപകടമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് റോഡില്‍ നിന്നും തെന്നിമാറി, എതിര്‍ദിശയില്‍ വരികയായിരുന്ന ഒരു കാറില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ […]
Read more

സ്‌കൂബ ഡൈവിങ്ങിനിടെ ഗായകന്‍ സുബീന്‍ ഗാര്‍ഗ് അന്തരിച്ചു

ഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗ് അന്തരിച്ചു. 52 വയസായിരുന്നു. സിങ്കപ്പൂരില്‍ വച്ച് സ്‌കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം. ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ശ്വാസംമുട്ടല്‍ വന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തിന് സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Read more

കടയിൽ പോയ വയോധികൻ ഓട്ടോ ഇടിച്ച് മരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ 84 കാരനായ പീറ്റർ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. കോട്ടപ്പുറം സെന്റ് മേരീസ് സ്കൂളിന് സമീപമാണ് ഇന്നലെ വൈകിട്ട് അപകടം നടന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്ന് മടങ്ങിയപ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയെങ്കിലും നാട്ടുകാർ പീറ്ററിനെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പുലർച്ചെയോടെ അദ്ദേഹം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഓട്ടോറിക്ഷയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം […]
Read more

ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല; ഭാര്യയെ ബേസ് ബോൾ ബാറ്റിന് മർദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്

സിധി: ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല. പൊലീസുകാരിയായ ഭാര്യയെ ബേസ് ബോൾ ബാറ്റിന് മർദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്. മധ്യ പ്രദേശിലെ സിധിയിലെ പൊലീസ് ക്വാട്ടേഴ്സിലാണ് സംഭവം. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേയ്ക്കും ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ സവിത സാകേത് എന്ന പൊലീസുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും ഭക്ഷണത്തേച്ചൊല്ലി വഴക്കുണ്ടാക്കുന്നുവെന്ന് അയൽവാസിയോട് പറഞ്ഞ് സഹായം തേടിയാണ് സവിതയുടെ മകൾ വീട്ടിലേക്ക് ഓടിയെത്തിയത്. വീട്ടിലെത്തിയപ്പോൾ രക്തത്തിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.