സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

പട്ടാപ്പകൽ നടുറോഡിൽ വച്ച് ഭാര്യയെ വെടിവച്ചുകൊന്നു; പ്രതി പിടിയിൽ

ഭോപ്പാൽ: ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപം 28 കാരിയായ സ്ത്രീയെ ഭർത്താവ് വെടിവച്ചു കൊന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അരവിന്ദ് പരിഹാർ ഭാര്യ നന്ദിനിയെ തടഞ്ഞുനിർത്തി തോക്ക് പുറത്തെടുത്ത് തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ദാമ്പത്യജീവിതത്തിലെ പ്രശനങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘‘പകൽ സമയം ആളുകൾ നോക്കിനിൽക്കെ പൊതുസ്ഥലത്തുവച്ചാണ് അരവിന്ദ് ഭാര്യ നന്ദിനിയെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. അയാളുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു. പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചതോടെയാണ് അയാളെ കീഴടക്കാൻ സാധിച്ചത്. സ്റ്റേഷനിലേക്ക് […]
Read more

കോൺഗ്രസ് പഞ്ചായത്തംഗം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുല്‍പ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളായിരുന്നു ജോസ്. വീട്ടില്‍നിന്ന് മദ്യവും സ്‌ഫോടകവസ്തുവും കണ്ടെത്തിയതിന് പിന്നാലെയാണ് തങ്കച്ചന് 16 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. സ്ഫോടകവസ്തുവും മദ്യവും തങ്കച്ചന്റെ വീട്ടിൽ മറ്റൊരാൾ കൊണ്ടുവെച്ചതാണെന്ന് ലോക്കൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം ജയിലിൽനിന്ന് മോചിതനായത്. സംഭവത്തിന് പിന്നില്‍ ജോസ് ഉള്‍പ്പെടെയുള്ളവരാണെന്ന് ജയിലില്‍നിന്ന് പുറത്തെത്തിയതിന് പിന്നാലെ തങ്കച്ചന്‍ […]
Read more

തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

തവനൂര്‍: മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയിലറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസി. പ്രിസന്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി ബര്‍സാത്ത് (29) ആണ് മരിച്ചത്. താന്‍ മരിക്കുകയാണെന്ന സന്ദേശം ഇന്നലെ രാത്രി ബര്‍സത്ത് തന്റെ സഹോദരന് വാട്‌സാപ്പില്‍ അയച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയാണ് സഹോദരന്‍ മെസ്സേജ് കണ്ടത്. ഉടന്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. ബര്‍സത്ത് ഇന്നലെ പകല്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു. പിന്നീട് […]
Read more

കാണാതായ ഗൃഹനാഥൻ മരിച്ചനിലയിൽ; മൃതദേഹം കണ്ട് പ്രദേശവാസി കുഴഞ്ഞുവീണ് മരിച്ചു

അടിമാലി: പണിക്കൻകുടിയിൽനിന്ന് ഒരാഴ്ച മുൻപു കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സംഘത്തിലൊരാൾ കുഴഞ്ഞുവീണു മരിച്ചു. പൊട്ടനാനിക്കൽ തങ്കൻ ഇട്ടുണ്ടാനാണ് (63) വീടിന് ഒരു കിലോമീറ്ററോളം അകലെ ഒരു പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ചത്. പണിക്കൻകുടി വെട്ടിക്കാട്ടിൽ ജോർജ് ആണ് കുഴഞ്ഞുവീണു മരിച്ചത്. ആഗസ്ത് 31 മുതൽ തങ്കനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാത്രി സമീപത്തെ പുരയിടത്തിൽനിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഘത്തിൽ ജോർജും ഉണ്ടായിരുന്നു. സമീപവാസികളാണു തങ്കനും ജോർജും. മൃതദേഹം […]
Read more

മുറി വൃത്തിയാക്കുന്നതിനിടയിൽ തർക്കം; മധ്യവയസ്കനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഡാലസ്: യുഎസിൽ തർക്കത്തെത്തുടർന്ന് ഇന്ത്യക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തി. ഡാലസിലെ മോട്ടലിൽ മാനേജറായിരുന്ന ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ യോർദാനിസ് കോബോസ് മാർട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാർട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുകയായിരുന്നു. അതിനിടയിൽ അവിടേക്കു വന്ന നാഗമല്ലയ്യ കേടായ വാഷിങ് മെഷീൻ ഉപയോഗിക്കരുതെന്ന് മാർട്ടിനെസിനോടു പറയാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോടു നേരിട്ടു പറയാതെ ജീവനക്കാരി വഴി സംസാരിക്കുന്നുവെന്ന് ആരോപിച്ചാണ് നാഗമല്ലയ്യയെ മാർട്ടിനെസ് ആക്രമിച്ചത്. കത്തിയെടുത്ത് പ്രതി പലതവണ നാഗമല്ലയ്യയെ […]
Read more

തൃശ്ശൂരില്‍ മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ കുത്തിക്കൊന്നു

തൃശൂര്‍: മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. തൃശൂര്‍ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് മരിച്ചത്. മകന്‍ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്. ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച് അച്ഛന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ താനാണ് കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് ക്രിസ്റ്റി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് […]
Read more

വിതുരയിൽ അജ്ഞാത വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ അജ്ഞാതവാഹനം ഇടിച്ച് വയോധികൻ മരിച്ചു. വിതുര സ്വദേശി മണിയൻ സ്വാമിയാണ് അപകടത്തിൽ മരിച്ചത്. വിതുരയിലെ ബസ് വെയിറ്റിങ് ഷെഡിലായിരുന്നു മണിയൻ സ്വാമി സ്ഥിരമായി രാത്രി കഴിഞ്ഞിരുന്നത്. ഇദ്ദേഹം കഴിയുന്ന പൂവാട്ട് സെന്‍റ്തോമസ് ദേവാലയത്തിന് എതിര്‍ വശത്തെ വെയിറ്റിങ് ഷെഡിന് മുന്നിൽ നില്‍ക്കുമ്പോഴാണ് കാറിടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ മണിയൻ സ്വാമിയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയൻ സ്വാമിയെ […]
Read more

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട്: പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭര്‍ത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇതിനുശേഷമാണ് മീര മരിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് മീരയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചു.
Read more

ബെെക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് 19കാരന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. കോളേജില്‍ നടക്കുന്ന എക്സിബിഷന് വേണ്ട സാമഗ്രഹികള്‍ വാങ്ങാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളേജിന് സമീപത്തെ കൊടുംവളവില്‍ ചൊവാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. റോഡില്‍ മറിഞ്ഞ ബൈക്ക് […]
Read more

പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരി മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: വയനാട് കൽപറ്റ പുൽപ്പള്ളിയിൽ നിന്നും കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌കയെ (16) ആണ് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന കനിഷ്‌കയെ ഞായറാഴ്ച രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ കനിഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.