റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയത്ത് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലാ മുത്തോലിയിലെ ലോഡ്ജിലാണ് പുലിയന്നൂര്‍ സ്വദേശിയായ ടിജി സുരേന്ദ്രനെ (61) മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട. എസ്ഐ ആണ് മരിച്ച ടിജി സുരേന്ദ്രൻ. മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. റിട്ടയര്‍ ചെയ്തതിന് ശേഷം ഇയാള്‍ കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി ഈ ലോഡ്ജിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി പമ്പിലെത്താതിരുന്നതിനെ […]
Read more

