സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ സൂരജിന് ഒന്നരമാസം മുൻപായിരുന്നു നായയുടെ കടിയേറ്റത്. ബന്ധുവിന്റെ വീട്ടിലെ വളർത്തുനായയാണ് വിദ്യാർഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
Read more

കാന്തല്ലൂരില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

ഇടുക്കി : മറയൂര്‍ കാന്തല്ലൂര്‍ കരിമ്പാറയില്‍ രണ്ടു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. പയസ് നഗര്‍ മരുതുംമൂട്ടില്‍ സരീഷി(43)നെ കുളത്തില്‍ മരിച്ച നിലയിലും കരിമ്പാറ സ്വദേശി രമേശി (42)നെ വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് (08.05.25) രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സരീഷിന്റെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. രമേശിനെ വ്യാഴാഴ്ച പുലര്‍ച്ചെ സമീപവാസികള്‍ കണ്ടിരുന്നു.തിങ്കളാഴ്ച സരീഷും രമേശും ഒരുമണിക്ക് വീട്ടില്‍നിന്ന് പോയതായി സരീഷിന്റെ അമ്മ ഗ്രേസി പറയുന്നത്. പിന്നീട് മകന്‍ വീട്ടില്‍ […]
Read more

മീ​ന​ച്ചി​ലാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. അ​ടി​മാ​ലി ക​രി​ങ്കു​ളം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ അ​മ​ല്‍ കെ. ​ജോ​മോ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. മു​ണ്ട​ക്ക​യം പാ​ലൂ​ര്‍​ക്കാ​വ് പ​ന്ത​പ്ലാ​ക്ക​ല്‍ ബി​ജി ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ആ​ല്‍​ബി​ന്‍ ജോ​സ​ഫി(21)​ന്‍റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. അ​മ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ള​രി​യാ​മ്മാ​ക്ക​ല്‍ ചെ​ക്ക് ഡാ​മി​ല്‍​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​താ​യ മീ​ന​ച്ചി​ലാ​റ്റി​ലെ വി​ല​ങ്ങു​പാ​റ ക​ട​വി​ന് 200 മീ​റ്റ​ര്‍ താ​ഴെ ഭ​ര​ണ​ങ്ങാ​നം ക്ഷേ​ത്ര​ക്ക​ട​വി​ല്‍ നി​ന്നാ​ണ് ആ​ല്‍​ബി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.
Read more

റെയില്‍വേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

മലപ്പുറം: റെയില്‍വേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. തുവ്വൂര്‍ കമാനത്ത് ഞായറാഴ്ച്ച രാവിലെ പത്തിനാണ് അപകടം. കമാനം സ്വദേശി കൂത്താറമ്പത്ത് ഭാസ്‌കരന്‍ നായര്‍ (79) ആണ് മരിച്ചത്. പശുവിന് പുല്ലരിയുന്നതിനിടെ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ഇടിച്ചാണ് അപകടം. കേള്‍വിക്കുറവുള്ള ഭാസ്‌കരന് ട്രെയിന്‍ വരുന്നത് അറിഞ്ഞിരുന്നില്ല. കരുവാരക്കുണ്ട് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
Read more

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ച്ഛ​ന്‍ മ​ക​നെ കു​ത്തി​ക്കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂരിയിൽ അ​ച്ഛ​ന്‍ മ​ക​നെ കു​ത്തി​ക്കൊ​ന്നു. കു​ന്ന​ത്തു​മ​ല സ്വ​ദേ​ശി മ​നോ​ജ് (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ മ​നോ​ജി​നെ നാ​ട്ടു​കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​സ്തു തർക്കമാണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ളജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
Read more

മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തിന് പിന്നില്‍ ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജ്: പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ആത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നത് ബാറ്ററിയിലെ ഇന്റേര്‍ണല്‍ ഷോര്‍ട്ടേജ് മൂലം സിപിയു യൂണിറ്റില്‍ തീപിടിച്ചതുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ബാറ്ററി സൂക്ഷിച്ച മുറിയില്‍നിന്നാണു കെട്ടിടത്തില്‍ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീര്‍ത്തതാണ് ഷോര്‍ട്ടേജിനു കാരണം. ഇതു പൊട്ടിത്തെറിക്കുകയും തീ മറ്റു ബാറ്ററികളിലേക്ക് പടര്‍ന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ 34 ലെഡ് ആസിഡ് ബാറ്ററികളാണ് കത്തിനശിച്ചത്. മറ്റിടങ്ങളിലേക്കു തീ വ്യാപിച്ചിരുന്നില്ല. ജില്ലാ ഫൊറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും ചേര്‍ന്നാണ് പരിശോധന […]
Read more

നീറ്റ് പരീക്ഷ എതുതാനിരുന്ന വിദ്യാര്‍ഥിനി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ജയ്പുര്‍: നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ, മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം നീറ്റ് പരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ത്ഥിനിയാണ്. മധ്യപ്രദേശ് സ്വദേശിനിയാണ് പെണ്‍കുട്ടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ വര്‍ഷം കോട്ടയില്‍ പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14ാം വിദ്യാര്‍ഥിയാണിത്. കഴിഞ്ഞ വര്‍ഷം കോട്ടയില്‍ 17 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്.
Read more

ഗ്രീസില്‍ ബോംബ് വെക്കാന്‍ ശ്രമിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടി;യുവതിക്ക് ദാരുണാന്ത്യം

ഏതന്‍സ്: ബാങ്കിന് സമീപം സ്ഥാപിക്കാന്‍ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടു. വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. 38കാരിയായ സ്ത്രീയാണ് മരിച്ചത്. ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. മുന്‍പ് പല മോഷണങ്ങളിലും പങ്കെടുത്ത ആള്‍ കൂടിയാണ് മരിച്ച 38 കാരിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ തീവ്രഇടതുപക്ഷ ഗ്രൂപ്പുകളുമായുള്ള ഇവരുടെ ബന്ധം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പ്രതികരിച്ചു.
Read more

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്ന സംഭവത്തിൽ കേസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ കേസ്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്റെ മരണത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. പുക ഉയർന്നതിന് പിന്നാലെ വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടതോടെയാണ് ഗോപാലന്റെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ കോളേജില്‍ മരിച്ച നസീറയുടെ മരണം പുക ഉയര്‍ന്നതിന് ശേഷം വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കിയതിന് പിന്നാലെയാണെന്ന് നസീറുടെ ബന്ധു ആരോപിച്ചിരുന്നു.
Read more

ബജ്രംഗ്ദള്‍ നേതാവിന്റെ കൊലപാതകം; മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

മംഗളൂരു: ബജ്രംഗ്ദള്‍ മുന്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ. ദക്ഷിണ കന്നട- ഉഡുപ്പി മേഖലകളിലായി മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിലും വ്യാപക അക്രമമാണ് ഉണ്ടായത്. ഒരു ഇടവേളയ്ക്കുശേഷം ദക്ഷിണ കന്നഡയില്‍ വീണ്ടും സംഘര്‍ഷം കനക്കുകയാണ്. നിരവധി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉടുപ്പി ,ദക്ഷിണ കന്നഡ മേഖലകളിലായി മൂന്നു പേര്‍ക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. സംഘര്‍ഷം വ്യാപിക്കുന്നത് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.