സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dhanush

സംവിധായകൻ ആയതിന്റെ പിന്നിലെ കാരണം ധനുഷ് ; കെൻ കരുണാസ്

അസുരൻ എന്ന ചിത്രത്തിലൂടെ ധനുഷിന്റെ മകനായി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു കെൻ കരുണാസ്. കെൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് യൂത്ത്. മാർച്ച് 19 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ താൻ സംവിധായാകനാവാൻ കാരണക്കാരൻ ധനുഷ് ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെൻ കരുണാസ്. ധനുഷിന് നിന്നും താൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കിയെന്നും ധനുഷിന്റെ മുന്നിൽ ഒരു സംവിധായകനായി നിൽക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും കെൻ കരുണാസ് പറയുന്നു. “ഞാന്‍ ഇവിടെ ഡയറക്ടര്‍ ആയി നില്‍ക്കുന്നുണ്ടെങ്കില്‍, അതിന് […]
Read more

ധനുഷിന്റെ നായികയായി മമിത ബൈജു; കര തിയറ്ററുകളിലേക്ക് ഉടൻ

ധനുഷ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കര. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ധനുഷ് നായകനാകുന്ന കരയുടെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നതാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ കരയുടെ തിയറ്റര്‍ റിലീസ് ഡേറ്റും പുറത്തുവരികയാണ്. 2026 ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മലയാളി താരം മമിതയാണ് […]
Read more

ഒടുവിൽ മൗനം വെടിഞ്ഞ് മൃണാൾ താക്കൂർ

നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് മൗനം വെടിഞ്ഞ് നടി മൃണാൽ താക്കൂർ. പരക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ‘ഞങ്ങൾ രണ്ടുപേരും തമ്മിൽ ബന്ധമുണ്ടെന്ന […]
Read more

ധനുഷുമായി പ്രണയത്തിലെന്ന അഭ്യൂഹത്തിന് ശക്തി പകർന്ന് മൃണാൾ താക്കൂറിന്റെ സോഷ്യൽമീഡിയ ഇടപെടൽ

നടൻ ധനുഷുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് മൃണാൾ താക്കൂർ നടന്റെ സഹോദരിമാരെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്ത്. മൃണാൽ താക്കൂർ ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും ഇൻസ്റ്റയിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്. മുംബൈയിൽ നടന്ന തന്റെ ചിത്രമായ സൺ ഓഫ് സർദാർ 2 ന്റെ പ്രത്യേക പ്രദർശനത്തിനിടെ ധനുഷിനൊപ്പമുള്ള അവരുടെ വീഡിയോ വൈറലായതിന് ദിവസങ്ങൾക്ക് ശേഷം, ദേശീയ അവാർഡ് ജേതാവായ നടന്റെ സഹോദരിമാരെ മൃണാൽ താക്കൂർ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ടെന്ന […]
Read more

‘രാഞ്ഛനാ’ റി റിലീസിനെതിരെ പൊട്ടിത്തെറിച്ച് നടൻ ധനുഷ്

‘രാഞ്ഛനാ’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റീ-റിലീസിനെതിരെ പൊട്ടിത്തെറിച്ച് നടൻ ധനുഷ്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയതാണ് ധനുഷിനെ രോഷാകുലനാക്കിയത്. ക്ലൈമാക്സ് എഐയിലൂടെ മാറ്റിയതിലൂടെ സിനിമയുടെ ആത്മാവ് ഇല്ലാതാക്കിയെന്നും എതിർപ്പറിയിച്ചിട്ടും ബന്ധപ്പെട്ടവർ പിന്മാറിയില്ലെന്നും നടന്‍ പറയുന്നു. 12 വർഷം മുൻപ് താൻ വാക്കുനൽകിയ സിനിമ ഇതല്ല. എഐ ഉപയോഗിച്ച് കലാസൃഷ്ടിയിൽ മാറ്റംവരുത്തുന്നതിൽ ആശങ്ക ഉളവാക്കുന്നതാണ്. സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കും തന്നെ ഇത് ഭീഷണി ആണെന്നും ഇത് തടയാൻ നിയമം ഉണ്ടാകണമെന്നും ധനുഷ് ആവശ്യപ്പെട്ടു. യഥാർത്ഥ സിനിമയുടെ ക്ലൈമാക്സിൽ ധനുഷിന്റെ […]
Read more

ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ‘ഇഡ്‍ലി കടൈ’യിലെ മനോഹര ​ഗാനം പുറത്ത്

തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ‘ഇഡ്‍ലി കടൈ’യിലെ മനോഹര ​ഗാനം എത്തിയിരിക്കുകയാണ്. എന്ന സ്വ​ഗം എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. ശ്വേത മോഹനും ധനുഷും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് ​ഗാനം എഴുതിയിരിക്കുന്നതും. അദ്ദേഹം തന്നെയാണ് ‘ഇഡ്‍ലി കടൈ’ സംവിധാനം ചെയ്തിരിക്കുന്നതും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ നായികയാകുന്ന ചിത്രത്തിൽ ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന […]
Read more

വടചെന്നൈ 2 എപ്പോ വരും? മറുപടിയുമായി വെട്രിമാരൻ

ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ 2018-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് വടചെന്നെെ. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി വേദികളിൽ വെച്ച് വെട്രിമാരനോടും ധനുഷിനോടും വടചെന്നൈ 2 വിനെപ്പറ്റി ആരാധകർ ചോദിച്ചെങ്കിലും അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെപ്പറ്റി ഒരു ചെറിയ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ വെട്രിമാരൻ. സിലമ്പരശനുമായി ഇപ്പോൾ ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായാൽ ഉടൻ വടചെന്നൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് വെട്രിമാരൻ പറയുന്നത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ആൻഡ്രിയ, […]
Read more

ബോക്സറായി അരുൺവിജയ്‌ ഒപ്പം ധനുഷും: ആകാംക്ഷയിൽ ആരാധകർ

ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമായ ‘ഇഡ്‌ലി കടൈ’യുടെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ധനുഷ്. നടൻ അരുൺ വിജയ്‍യും ധനുഷും ബോക്സിങ് റിങ്ങിനുള്ളിൽ നിൽക്കുന്ന ഒരു പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. അരുൺ വിജയ് ഒരു ബോക്‌സറായും ധനുഷിനെ റിങ്ങിനുള്ളിൽ കോർണർമാനായുമാണ് കാണിച്ചിരിക്കുന്നത്. നിത്യ മേനോന്‍ ആണ് ചിത്രത്തില്‍ നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ സമുദ്രക്കനി ,രാജ്കിരൺ, എന്നിവരും ചിത്രത്തിൽ ഉണ്ട് .‘കഠിനാധ്വാനിയും അർപ്പണബോധവും ആത്മാർത്ഥതയും ഉള്ള നടനായ അരുൺ വിജയ് […]
Read more

നയൻ‌താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി

ചെന്നൈ: നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി. കേസ് നില നിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് നടന്‍ ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിലെ നായികയായിരുന്ന നയന്‍താര, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചുവെന്നും ഇത് പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നുമായിരുന്നു […]
Read more

നയൻ‌താര – ധനുഷ് പോര്; സിവിൽ കേസ് ഫയൽ ചെയ്ത് ധനുഷ്

നയൻ‌താര – ധനുഷ് പോര് കോടതിയിലേക്ക്. നയൻ‌താര, ഭർത്താവ് വിഘ്നേഷ് ശിവൻ എന്നിവർക്കെതിരെയും ഇവരുടെ നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സിനെതിരെയും നടൻ ധനുഷിൻറെ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു. തമിഴ് ചിത്രമായ നാനും റൗഡി താനിലെ ബിഹൈൻഡ് ദി സീൻ വീഡിയോ, നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്താൻ ചിത്രത്തിന്റെ നിർമാതാവായ ധനുഷ് അനുമതി നൽകാത്തതിൽ വിമർശിച്ച് നയൻ‌താര രംഗത്ത് വന്നിരുന്നു. തുടർന്നാണ് കോളിവുഡിൽ താരപ്പോര് ആരംഭിച്ചത്. മുംബൈ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.