Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

ഇറാനുനേരേ ആക്രമണം പുനരാരംഭിക്കുന്നത് മരവിപ്പിച്ചതായി ട്രംപ്

വാഷിങ്ടൺ: ഇറാനിൽ ചൊവ്വാഴ്ച വീണ്ടും ആക്രമണം നടത്താനിരുന്ന പദ്ധതി ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് നിർത്തിവെച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സമാധാന കരാറിലെത്താൻ ഇറാനുമായി ഗൗരവമായ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെ, ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടായാൽ പുതിയ യുദ്ധമുഖങ്ങൾ തുറക്കുമെന്ന് ഇറാൻ സേനാ വക്താവ് മുഹമ്മദ് അക്രമിനിയ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കാലയളവ് സൈനിക ശക്തി വർധിപ്പിക്കാൻ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28-ന് ആരംഭിച്ച […]
Read more

ഇറാനെതിരായ ആക്രമണ നീക്കം മാറ്റിവെച്ചു; പ്രഖ്യാപനവുമായി ട്രംപ്‌

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് ഇറാനെതിരായ ആക്രമണ പദ്ധതി റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ, സൗദി അറേബ്യ, യുഎഇ നേതൃത്വങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനം എടുത്തതെന്നും പ്രശ്നപരിഹാരത്തിനായി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിതെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിൽ അറിയിച്ചു. ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുൻപ് ഭീഷണി ആവർത്തിച്ചിരുന്നു. അതിനിടെയാണ് ആക്രമണ നീക്കം മാറ്റിവെച്ചതായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം […]
Read more

ട്രംപ്–ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി തായ്‌വാൻ പ്രസിഡന്റ്

തായ്‌പേയ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തായ്‌വാന്റെ നിലപാട് വ്യക്തമാക്കി പ്രസിഡന്റ് ലായ് ചിങ്-ടെ. തായ്‌വാൻ ആരെയും പ്രകോപിപ്പിക്കില്ലെങ്കിലും ചൈനയുടെ സമ്മർദ്ദത്തിന് വഴങ്ങി പരമാധികാരവും ജനാധിപത്യ ജീവിതരീതിയും ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബീജിംഗിൽ നടന്ന ഉച്ചകോടിക്കിടെ തായ്‌വാൻ വിഷയം ട്രംപും ഷിയും ചർച്ച ചെയ്തിരുന്നു. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും ഇരുരാജ്യ ബന്ധത്തിലെ ഏറ്റവും നിർണായക വിഷയമാണിതെന്നും ഷി ജിൻപിങ് ട്രംപിനെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. […]
Read more

റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് അവസാനിപ്പിച്ച് അമേരിക്ക; ആഗോള ഇന്ധനവില വീണ്ടും ഉയരാൻ സാധ്യത

വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ ഇനി നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. നിശ്ചിത കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് ഇളവ് അവസാനിപ്പിച്ചത്. ഇതോടെ കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാർക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിൽ ഉണ്ടായ വിതരണ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കാനായിരുന്നു ട്രംപ് ഭരണകൂടം ഒരു മാസം നീണ്ട അടിയന്തര ഇളവ് അനുവദിച്ചത്. ഇറാനെതിരെ […]
Read more

ഐഎസ് രണ്ടാംനിര തലവൻ അബു ബിലാൽ കൊല്ലപ്പെട്ടു; നൈജീരിയ-യുഎസ് സംയുക്ത നീക്കം

അബുജ: ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) രണ്ടാംനിര നേതാവും പ്രധാന കമാൻഡറുമായ അബു ബിലാൽ നൈജീരിയ-അമേരിക്കൻ സൈന്യങ്ങൾ ചേർന്ന് നടത്തിയ സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഭവത്തെ സ്ഥിരീകരിച്ചു. നൈജീരിയ, ചാഡ്, നൈജർ, കാമറൂൺ രാജ്യങ്ങളുടെ അതിർത്തികൾ പങ്കിടുന്ന ലേക്ക് ചാഡ് ബേസിനിലെ ചതുപ്പ് മേഖലയിലെ ഭീകരരുടെ ഒളിത്താവളത്തിന് നേരെയായിരുന്നു ആക്രമണം. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രിസിഷൻ സ്ട്രൈക്കിലാണ് അബു ബിലാലും […]
Read more

ചൈന സന്ദർശനത്തിന് പിന്നാലെ ഇറാനെതിരെ ആക്രമണത്തിനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: ചൈന സന്ദർശനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾക്ക് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ ട്രംപ് തള്ളിയതായും പഴയ സൈനിക നീക്കം വീണ്ടും ആരംഭിക്കാനുള്ള ചർച്ചകൾ സജീവമായതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുകയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിൽ ധാരണയായതായും സൂചനയുണ്ട്. ചൈന സന്ദർശനം കഴിഞ്ഞെത്തിയ ഉടൻ ട്രംപ് സുരക്ഷാ-സൈനിക ചർച്ചകൾ ആരംഭിച്ചതായി ദി […]
Read more

ട്രംപിൻ്റെ ‘ഗോൾഡ് കാർഡി’നോട് മുഖം തിരിച്ച് സമ്പന്നർ

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവതരിപ്പിച്ച ‘ഗോൾഡ് കാർഡ്’ വിസ പദ്ധതിയോട് മുഖം തിരിച്ച് സമ്പന്നർ. നിയമപരമായ അനിശ്ചിതത്വവും സാമ്പത്തിക ആശങ്കകളും കാരണം പലരും ഈ പദ്ധതിയിൽ നിന്ന് പിൻമാറുകയാണെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. സമ്പന്നരായ വിദേശികളെ അമേരിക്കയിലേക്ക് ആകർഷിക്കാനായി കഴിഞ്ഞ വർഷം ജൂണിലാണ് ട്രംപ് ഗോൾഡ് കാർഡ് പദ്ധതി അവതരിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ മാസത്തിൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പദ്ധതി പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. അമേരിക്കയിൽ അതിവേഗ സ്ഥിരതാമസം നേടാൻ കഴിയുന്ന ഈ പദ്ധതിക്ക് ഏകദേശം […]
Read more

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ: ട്രംപ്

വാഷിംഗ്ടൺ: റഷ്യ–ഉക്രെയ്ൻ യുദ്ധത്തിൽ നിർണായക മുന്നേറ്റമായി മൂന്ന് ദിവസത്തെ വെടിനിർത്തലിനും തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മെയ് 9 മുതൽ 11 വരെയാണ് വെടിനിർത്തൽ നിലവിൽ വരിക. റഷ്യയുടെ വിക്ടറി ഡേ ആഘോഷങ്ങളോടനുബന്ധിച്ചാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം ഉണ്ടായതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ഉപദേശകൻ യൂറി ഉഷാക്കോവും കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. […]
Read more

ക്യൂബയ്‌ക്കെതിരെ സൈനിക നടപടി ഇല്ലെന്ന് ട്രംപ്; വെളിപ്പെടുത്തലുമായി ലുല ഡ സിൽവ

ന്യൂയോർക്ക്: ക്യൂബയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പദ്ധതിയില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ഇരുരാജ്യ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ലുലയുടെ പ്രതികരണം. വാഷിംഗ്ടണിലെ ബ്രസീലിയൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മേഖലയിലെ സുരക്ഷാ സാഹചര്യം, ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സമ്മർദ്ദങ്ങൾ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളായതെന്ന് ലുല അറിയിച്ചു. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന കൂടിക്കാഴ്ച ഏകദേശം രണ്ടര മണിക്കൂർ നീണ്ടുനിന്നു. വിവർത്തനം ശരിയാണെങ്കിൽ ക്യൂബയെ ആക്രമിക്കാനുള്ള […]
Read more

മോദിയെ പോലെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം: ട്രംപ്

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബംഗാളിലെ വിജയത്തെ “ചരിത്രപരവും നിർണ്ണായകവും” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മോദിയെപ്പോലൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി എക്സിലൂടെയാണ് ട്രംപിന്റെ പ്രതികരണം പങ്കുവെച്ചത്. പിന്നീട് ഇന്ത്യയിലെ അമേരിക്കൻ എംബസിയും ഈ വിവരം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിൽ ട്രംപ് മോദിയോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നുവെന്നും, […]
Read more

Recent News

Advertisement
WhiteswanTV Footer