Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’; 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ അമേരിക്ക രഹസ്യമായി നടത്തിയ എണ്ണനീക്കം വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ എന്ന പേരിലുള്ള സൈനിക ദൗത്യത്തിൽ 200-ലധികം വാണിജ്യ കപ്പലുകൾ സുരക്ഷിതമായി കടലിടുക്കിലൂടെ കടത്തിവിട്ടതായും, പത്ത് കോടി ബാരലിലധികം എണ്ണ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചതായും ട്രംപ് അവകാശപ്പെട്ടു. കപ്പലുകൾ രാത്രിയിൽ ലൈറ്റുകൾ തെളിക്കാതെ നീങ്ങി. ഇറാന്റെ റഡാർ സംവിധാനം ഇതുപോലുള്ള നീക്കം കണ്ടെത്താൻ സാധിക്കാതിരുന്നതും ഒറ്റ രാത്രിയിൽ 22 കപ്പലുകൾ കടലിടുക്കിലൂടെ പുറത്തെത്തിച്ചതും അദ്ദേഹം വ്യക്തമാക്കി. ഈ […]
Read more

മാധ്യമപ്രവർത്തകയോട് തർക്കിച്ച് അഭിമുഖത്തിൽനിന്ന് ഇറങ്ങിപ്പോയി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ അവതാരകയുമായി തർക്കത്തിലേർപ്പെട്ട് അഭിമുഖം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിലായിരുന്നു സംഭവം. അവതാരക ക്രിസ്റ്റൻ വെൽക്കറുമായി സംസാരിക്കുന്നതിനിടെ 2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുൻ പ്രസിഡന്റ് ജോ ബൈഡനെതിരായ വിമർശനങ്ങളും ട്രംപ് ഉന്നയിച്ചു. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന തന്റെ വാദങ്ങൾക്ക് തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ട്രംപ് തന്റെ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ടെന്ന് ആവർത്തിച്ചെങ്കിലും, അവതാരക കൂടുതൽ […]
Read more

ഇന്ത്യ അമേരിക്കയെ മുതലെടുത്തു, ഇനി അത് വേണ്ട; കരാറിർ മോദി ഒപ്പിടുമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അടുത്ത സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിൽ ധാരണയിലെതത്താനുള്ള സാധ്യത കൂടുതലാണെന്നും അറിയിച്ചു. ഇന്ത്യയ്‌ക്കെതിരെ പുതിയ താരിഫ് (ഇറക്കുമതി നികുതി) ഏർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ഇന്ത്യ ഇത്രയും കാലം അമേരിക്കയെ മുതലെടുക്കുകയായിരുന്നു എന്നാരോപിച്ച ട്രംപ് ഇനി നമ്മൾ ഇന്ത്യയിൽ നിന്നും സമ്പാദിക്കാൻ പോകുന്നു എന്നാണ് പറഞ്ഞത്. വർഷങ്ങളായി ഇന്ത്യ […]
Read more

ആണവായുധം കൈവശംവെക്കില്ലെന്ന് ഇറാൻ സമ്മതിച്ചു: ട്രംപ്

വാഷിംഗ്ടൺ: ഇറാൻ ഇപ്പോൾ ആണവായുധം കൈവശംവെക്കില്ലെന്ന് ഇതിനോടകം സമ്മതിച്ചിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി ചർച്ചകളിൽ പങ്കാളിയാകുമെന്നും, താൻ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി. “ആണവായുധം സ്വന്തമാക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. അവർ ഇതിനകം സമ്മതിച്ചിട്ടുണ്ട്. അത് വലിയ കാര്യം ആണ്.” വൈറ്റ്ഹൗസ് ഇതിനകം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന ധാരണയുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ്കാസ്റ്റ് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു, “ഇറാനിയൻവർ അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. ചർച്ചകളിൽ പുതിയ തിരഞ്ഞെടുക്കപ്പെട്ട […]
Read more

ഇറക്കുമതി തീരുവ കൂട്ടാന്‍ ആലോചിക്കുന്നതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പുതിയ തീരുവ ചുമത്താൻ യു എസ് ആലോചിക്കുന്നതായി റിപ്പോർട്ട്. നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ഈ നീക്കം നടത്തുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താൻ യു.എസ്. ആലോചിക്കുന്നുണ്ട്. മറ്റ് ചില രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കുമുള്ള തീരുവ കുറഞ്ഞത് 10 ശതമാനം വരെയും ആലോചിക്കപ്പെടുന്നുണ്ട്.
Read more

‘ഓപ്പറേഷൻ ചെക്ക്മേറ്റ്’; അമേരിക്കയിൽ 30 ഇന്ത്യൻ ട്രെക്ക് ഡ്രൈവർമാർ പിടിയിൽ

അരിസോണ: അമേരിക്കയിൽ അനധികൃതമായി താമസിച്ച് വാണിജ്യ ട്രക്കുകൾ ഓടിച്ചിരുന്ന 30 ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് അധികൃതർ അറിയിച്ചു. അരിസോണയിലെ യുമ സെക്ടറിൽ മെയ് 11 മുതൽ 15 വരെ നടത്തിയ “ഓപ്പറേഷൻ ചെക്ക്മേറ്റ്” എന്ന പ്രത്യേക പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൊത്തത്തിൽ 52 പേരെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിൽ 36 പേർ സെമി ട്രക്കുകൾ ഓടിച്ചിരുന്നവരാണെന്ന് അധികൃതർ വ്യക്തമാക്കി. […]
Read more

കരാർ ഒപ്പുവെക്കുന്നതിൽ ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാനുമായി നടക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്നും സമാധാന കരാറിലേക്ക് ഇരുരാജ്യങ്ങളും അടുത്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ കരാറിൽ ഒപ്പുവെക്കുകയുള്ളൂവെന്ന് ട്രംപ് ആവർത്തിച്ചു. ഇറാൻ ഈ വിഷയത്തിൽ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചർച്ചകളിൽ അതിവേഗം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ‘മറ്റൊരു രീതിയിൽ’ നടപടികൾ […]
Read more

നേരിൻ്റെയും നുണയുടെയും മിശ്രിതം; ട്രംപിനെതിരെ ഇറാൻ

ടെഹ്റാൻ/വാഷിങ്ടൺ: ഇറാനുമായുള്ള കരാറിന് സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ തയ്യാറാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. ട്രംപ് പറഞ്ഞ കാര്യങ്ങൾ ചർച്ചയിലുള്ള കരട് കരാറിലെ യഥാർത്ഥ വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും സത്യവും അസത്യവും കലർന്ന അവകാശവാദങ്ങളാണെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, കരട് കരാറിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ട്രംപിന്റെ പ്രസ്താവനകൾ ഒരു നയതന്ത്ര വിജയമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും […]
Read more

ഒമാനെ ബോംബെറിഞ്ഞ് തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ പേരിൽ ഒമാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും, അല്ലെങ്കിൽ ഒമാനെ തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. “ഒരു രാജ്യത്തെയും ഹോർമുസിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ല. അമേരിക്ക ഇവിടെ നിരീക്ഷണം തുടരും. മറ്റുള്ളവരെപ്പോലെ ഒമാനും മര്യാദയ്ക്ക് പെരുമാറണം, അല്ലാത്തപക്ഷം ഞങ്ങൾക്ക് അവരെ ബോംബെറിഞ്ഞ് തകർക്കേണ്ടി വരും.“- ട്രംപ് പറഞ്ഞു.
Read more

യുഎസ്– ഇറാൻ കരാർ അന്തിമഘട്ടത്തിൽ; ഹോർമുസ് തുറക്കും

വാഷിങ്ടൻ: ഇറാനുമായുള്ള സമാധാന കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മൂന്ന് മാസം നീണ്ടുനിന്ന സംഘർഷത്തിന് ഇതോടെ അവസാനമാകാമെന്ന പ്രതീക്ഷയിലാണ് ലോകം. കരാറിന്റെ വിശദാംശങ്ങൾ ഇസ്രയേലിനും മേഖലയിലെ മറ്റ് സഖ്യകക്ഷികൾക്കും യുഎസ് വിശദീകരിച്ചിട്ടുണ്ടെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. ധാരണയുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടർന്നും ഇറാന്റെ കൈവശമാവുമെന്ന് ഇറാൻ വ്യക്തമാക്കി. നിലവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer