സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: entertainment news

ഗോപിക മുതൽ കാർത്തിക വരെ; ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന ലാലേട്ടൻ

എല്ലാകാലത്തും താരങ്ങളുടെ പ്രണയം വിവാഹം ഇവയെകുറിച്ച് അറിയാനും, ഗോസിപ്പുകൾ പ്രചരിപ്പിക്കാനും ആരാധകർക്ക് ആവേശമാണ്. പണ്ട് സോഷ്യൽ മീഡിയയുടെ അതിപ്രസരം ഇല്ലെങ്കിൽ മാഗസിനുകൾ വഴി ആയിരുന്നു ഗോസിപ്പുകൾ പ്രചരിച്ചത്, അത്തരത്തിൽ വന്ന ഒരു വിവാഹവാർത്ത ആയിരുന്നു മോഹൻലാലിന്റെ വിവാഹവാർത്ത. താരത്തിന്റെ വിവാഹവാർത്ത ഒരു സമയത്ത് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അതിൽ നടി കാർത്തിക മുതൽ ഗോപിക എന്ന യുവതിയുമായി വരെ ചേർത്തുവച്ചാണ് വാർത്തകൾ വന്നത്. മോഹൻലാൽ ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കും ഒപ്പം സന്തുഷ്ടകരമായ ഒരു കുടുംബജീവിതം […]
Read more

‘തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നില്ലേ’: ആരോഗ്യനില പൂർവസ്ഥിതിയിലായെന്ന് ഹനുമാൻകൈൻഡ്

ആരോഗ്യ നില പൂർവസ്ഥിതിയിലായെന്നും ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും അറിയിച്ച് മലയാളി റാപ്പർ ഹനുമാൻകൈൻഡ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവരം പങ്കുവച്ചത്. ‘തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും ആത്മാവും ‌പഴയതുപോലെയാക്കണം. നിങ്ങളിൽ പലരും എന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചെങ്കിലും എല്ലാവർക്കും മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല, പക്ഷേ എല്ലാവര്‍ക്കും നന്ദി. ഒരുപാട്, ഒരുപാട് സ്നേഹം. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയായിരിക്കും നോർത്ത് അമേരിക്ക ടൂർ നടക്കുക’, ഹനുമാൻകൈൻഡ് കുറിച്ചു. […]
Read more

ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്; നായികയായി പാര്‍വതി തിരുവോത്ത്

ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്റ്റോം’ എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചില്‍പ്പുറം തേടുന്നത്. മുംബൈയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഒരു സംഘത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. അജിത്പാല്‍ സിങ് ആണ് സീരീസിന്റെ ക്രിയേറ്ററും സംവിധായകനും. ഫ്രാങ്കോയ്‌സ് ലുണേലും സ്വാതി ദാസും അജിത്പാല്‍ സിങും ചേര്‍ന്നാണ് സീരീസ് […]
Read more

‘ജാസ്മിൻ ഫ്ലവർ ഫ്രം കേരള’ എന്ന് ഞാൻ, അടിച്ചു തന്നു മോനെ 1890 ​ഡോളർ; മുല്ലപ്പൂ കൊടുത്ത പണി വിവരിച്ച് നവ്യ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. കാലങ്ങളായി മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കൊണ്ടിരിക്കുന്ന താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ 15 സെന്റീമീറ്റർ മുല്ലപ്പൂവ് വരുത്തിവച്ച വിന അടുത്തിടെ നവ്യ പങ്കുവച്ചിരുന്നു. പൂവ് വച്ചതിന്റെ പേരിൽ മെൽബൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് പിഴും ലഭിച്ചു. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് നടി തന്നെ ഇപ്പോൾ തുറന്നു പറയുകയാണ്. പിഴ ഇതുവരെ അടച്ചിട്ടില്ലെന്നും ഒരു പെറ്റീഷൻ കൊടുക്കാനാണ് അവരന്ന് പറഞ്ഞതെന്നും നവ്യ […]
Read more

ഫാൽക്കെ പുരസ്കാരം വീണ്ടും മലയാള മണ്ണിലെത്തിച്ച പ്രിയ സുഹൃത്ത്; മോഹൻലാലിനെ അഭിനന്ദിച്ച് സുരേഷ് ​ഗോപി

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ‘രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്, മലയാളത്തിന്റെ സ്വന്തം മോഹൻലാല്‍, ആശംസകൾ’, സുരേഷ് ഗോപി കുറിച്ചു. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ലഭിക്കുന്ന ഏറ്റവും പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. 2023-ലെ പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. 2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് മലയാളത്തിൽ നിന്നും അവസാനമായി ഫാൽക്കെ […]
Read more

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ മഹാനടൻ മ്മൂട്ടിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ. അഭിനയ ജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും ഓരോ ദിവസവും പുതിയ മുഖങ്ങളിലും ഭാവങ്ങളിലുമാണ് മമ്മൂട്ടി പ്രേക്ഷകരുടെ മമ്മൂക്ക പ്രത്യക്ഷപ്പെടുക. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കാൻ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഓർത്തിരിക്കുന്ന, ചിന്തിപ്പിക്കുന്ന ഹൃദയംതൊടുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. 1971ൽ അനുഭവങ്ങൾ പാളിച്ചകളിലും 1973ൽ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങൾ ചെയ്തുകൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം. മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ൽ ആസാദ് സംവിധാനം […]
Read more

“കൊഞ്ചം ഹെൽപ്പ് പണ്ണുങ്കോ “; ‘തലവര’യുടെ സക്സസ് ടീസർ പുറത്ത്; ചിത്രം തിയേറ്ററുകളിൽ വിജയകരമായ രണ്ടാം വാരം

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടിക്കൊണ്ട് രണ്ടാം വാരം മുന്നേറുമ്പോൾ സിനിമയുടെ സക്സസ് ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് ‘തലവര’യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിലെ നായകനും നായികയുമായുള്ള രസകരമായ സംഭാഷണങ്ങളാണ് ടീസറിലുള്ളത്. പാലക്കാടിന്‍റെ […]
Read more

‘ആശ’ സെറ്റിൽ ഓണം ആഘോഷിച്ച് ഉർവശിയും ജോജുവും അണിയറപ്രവർത്തകരും; ചിത്രങ്ങൾ വൈറൽ

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ സിനിമയുടെ സെറ്റിൽ ഓണം ആഘോഷിച്ച് സിനിമയുടെ അണിയറപ്രവർത്തകർ. ഉർവശിയും ജോജുവും അടക്കമുള്ള താരങ്ങളും മറ്റ് അണിയറപ്രവർത്തകരും ചേർന്നുള്ള ഓണാഘോഷത്തിന്‍റേയും ഓണസദ്യയുടേയുമൊക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക […]
Read more

ആര്യ, സിബിൻ വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ശിൽപ ബാല

ആര്യയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹം ഈ വർഷം ചിങ്ങത്തിൽ ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ ഒരഭിമുഖത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യയുടെ സുഹൃത്തും നടിയും നർത്തകിയുമായ ശിൽപ ബാല. തന്റെ പുതിയ വ്ളോഗിലൂടെയാണ് ശിൽപ ആരാധകരോട് ഇത് സംബന്ധിച്ച വിശേഷങ്ങൾ പങ്കുവെച്ചത്. ”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ബിഗ് വെഡ്ഡിങിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്റെ ഫ്രണ്ട്സ് സർക്കിളിൽ സിംഗിളായിട്ടുള്ള വളരെ കുറച്ചുപേർ മാത്രമെയുള്ളു. ആ കുറച്ചു പേരിൽ […]
Read more

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി: ശ്വേതാ മേനോനെതിരെ കേസ്

കൊച്ചി: നടി ശ്വേത മേനോനെതിരെ പൊലീസ് കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.