സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: entertainment news

എമ്പുരാൻറെ ബജറ്റ് പരസ്യമാക്കി നിർമാതാവ് സന്തോഷ് ടി കുരുവിള

കൊച്ചി: മലയാള സിനിമ ഏറെ ആവേശമാക്കിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ലാലേട്ടൻ്റെ തിരിച്ച് വരവും പൃഥിരാജിൻ്റെ സംവിധാന മികവും കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ റീലിസിനോപ്പം എമ്പുരാന്റെ ബജറ്റും അടുത്തിടെ ചര്‍ച്ചയായിരുന്നു. ആരോടും ബജറ്റ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയത്. എമ്പുരാന് പ്രതിഫലമടക്കം ബജറ്റ് 140- 150 കോടിക്ക് മുകളില്‍ പോകുമെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം […]
Read more

ആരാധകരെ ആവേശത്തിലാക്കി നിവിന്റെ പുതിയ ലുക്ക്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളില്‍ ജനപ്രിയതാരമാണ് നിവിന്‍ പോളി. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് കഴിയാത്തത് ആരാധകരെ സംബന്ധിച്ച് ഏറെ വിഷമമുളള കാര്യമാണ്. മോശം സിനിമകളും തുടര്‍പരാജയങ്ങളും നിവിന്‍ പോളി എന്ന നടനെ വിടാതെ പിന്‍തുടര്‍ന്നു. തന്റെ തടിയുടെ പേരിലും വലിയ വിമര്‍ശനങ്ങളാണ് നിവിന്‍ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ നിവിന്‍ പോളിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രൗണ്‍ ഷര്‍ട്ടും ബ്ലാക്ക് പാര്‍ട്ടുമിട്ട് മെലിഞ്ഞു പക്കാ സ്‌റ്റൈലിഷ് ആയിട്ടുള്ള ലുക്കിലാണ് നിവിന്‍ ചിത്രത്തിനുള്ളത്. […]
Read more

എമ്പുരാൻ പ്രമോഷൻ; മോഹൻലാലിന് കോയമ്പത്തൂരിൽ വൻ വരവേൽപ്പ്

മലയാളത്തിലെ അപ്കമിംങ് റിലീസുകളില്‍ പ്രേക്ഷകർ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ, വന്‍ വിജയം നേടിയ ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ജനുവരി 26 ന് കൊച്ചിയില്‍ വച്ച് നടത്തിയ ട്രെയ്‍ലര്‍ ലോഞ്ചോടെ ആയിരുന്നു എമ്പുരാന്‍റെ പ്രൊമോഷന് തുടക്കമായത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാമത്തെ പ്രൊമോഷണല്‍ ഇവന്‍റ് കോയമ്പത്തൂരില്‍ നടന്നിരിക്കുകയാണ്. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളെജില്‍ നടന്ന പരിപാടിയിൽ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വേദിയിലേക്ക് […]
Read more

ചേച്ചി സന്യാസി ആയത് അവരുടെ വ്യക്തി സ്വതന്ത്ര്യമാണ്; നിഖില വിമൽ

കൊച്ചി: മലയാള സിനിമയിലെ യുവനടിമാരില്‍ പ്രശസ്തയായ നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അഖില സന്യാസ വേഷത്തില്‍ നില്‍ക്കുന്ന ചിത്രവും അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പുമാണ് വാര്‍ത്തയായത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഖില വിമല്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം. ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു. ഇല്ല ഞെട്ടിയില്ല. തന്റെ ചേച്ചിക്ക് 36 വയസായി. ഒരു […]
Read more

പ്രഭാസിന്റെ അടുത്ത ചിത്രം സീതാ രാമം സംവിധായകനൊപ്പം; ‘പ്രഭാസ്- ഹനു’ , ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിരി നായകൻമാരിലൊരാളും പ്രേക്ഷകരുടെ പ്രിയങ്കരനായ താരവുമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. അടുത്തതായി പ്രഭാസ് നായകനായി വരുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്. സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ താത്കാലിക പേര് ‘പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നത് പ്രഭാസും നിലവില്‍ ചിത്രീകരണത്തില്‍ […]
Read more

ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ച ആളാണ് താൻ; സുരേഷ് കുമാർ

കൊച്ചി: നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സുരേഷ്‌കുമാർ. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാർ പ്രതികരണം നടത്തിയതിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ അതിരൂക്ഷ ഭാഷയിലാണ് സുരേഷ് കുമാർ പ്രതികരിച്ചിരിക്കുന്നത്. സിനിമയുടെ ബജറ്റിനെ കുറിച്ച് പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യമാണ്. അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവുമെന്നും ജി സുരേഷ് കുമാർ പറഞ്ഞു. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. […]
Read more

‘ഗന്ധർവ്വനൊപ്പം ജയസൂര്യ; ‘ദേവാങ്കണങ്ങൾ’ പാടി നിതീഷ് ഭരധ്വാജിനൊപ്പം താരം

‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍രുടെ മനം കവർന്ന നടനാണ് നിതീഷ് ഭരധ്വാജ്. ദൂര്‍ദര്‍ശനില്‍ 1980-കളില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതത്തില്‍ കൃഷ്ണനായി വന്ന്, പഴയകാല നായകന്മാരില്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ നിതിഷിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ.’പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്’ എന്ന കുറിപ്പോടെ ജയസൂര്യ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നിതീഷിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റു ചെയ്തത്. കൂടാതെ ‘ഞാൻ ഗന്ധർവൻ’ സിനിമയിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ […]
Read more

കൊക്കെയ്ന്‍ കേസ്: നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു

കൊച്ചി: കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് വെറുതെവിട്ടത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2015 ജനുവരി 30-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കെയ്നുമായി നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. ഏഴ് ഗ്രാം കൊക്കയ്നുമായാണ് അഞ്ചുപേരെ പിടികൂടിയത്. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ഇതിനിടെ തുടരന്വേഷണവും നടന്നു.
Read more

ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവും ആരംഭിച്ചു

പി. ആർ. സുമേരൻ കൊച്ചി: സിനിമാ നിര്‍മ്മാണം, വിതരണം, ഒ. ടി. ടി. ചാനല്‍ എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ് എറണാകുളം ഡോണ്‍ ബോസ്‌കോ ഇമേജ് ഹാളില്‍ നടന്നു. ഗ്ലോബല്‍ മലയാളം സിനിമ ‘നിര്‍മ്മിക്കുന്ന ആദ്യ രണ്ട് മലയാള സിനിമകളുടെ ടൈറ്റിലും റീലീസ് ചെയ്തു. ഓസ്ട്രേലിയയിലും കേരളത്തിലും ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് […]
Read more

മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ: കമൻ്റുമായി ആരാധകർ

പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സിനിമാ താരങ്ങൾ പങ്കെടുക്കുന്നതും അവിടെ നിന്നുളള ചിത്രങ്ങൾ പങ്കുവെക്കുന്നതും ഇപ്പോൾ പതിവ് കാഴ്ച്ചയാണ്. ഇപ്പോഴിതാ മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെക്കുകയാണ് മലയാള ചലച്ചിത്ര താരം ജയസൂര്യ. മഹാസ്നാനത്തിൽ പങ്കെടുത്ത് കുംഭമേളയിൽ പങ്കെടുത്ത കുടുംബസമ്മേതമുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു. പോസ്റ്റിന് താഴെ താരത്തിൻ്റെ പുതിയ ചിത്രത്തെക്കുറിച്ചുളള അപ്ഡേറ്റാണ് ആരാധകർ ചോദിക്കുന്നത്. കത്തനാർ, ആട് 3 എന്നീ സിനിമകളെ കുറിച്ചാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.