പാനി പൂരി കഴിച്ചതിന് പിന്നാലെ 20-ലധികം കുട്ടികൾ ആശുപത്രിയിൽ
ഹൈദരാബാദ്: തെലങ്കാനയിൽ പാനി പൂരി കഴിച്ചതിന് പിന്നാലെ 20-ലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. രാജന്ന സിർസില്ല ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്തെ ഒരു തെരുവ് ഭക്ഷണവിൽപ്പനക്കാരനിൽ നിന്ന് പാനി പൂരി കഴിച്ച കുട്ടികൾക്കാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്. വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതോടെ രക്ഷിതാക്കൾ കുട്ടികളെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് നിരവധി കുട്ടികളെ ജില്ലാ സർക്കാർ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും […]
Read more